ഗാന്ധിനഗര്‍ : കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലെ ശൗചാലയങ്ങള്‍ അടിയന്തിരമായി ഉപയോഗയോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുട്ടികളാണ് ദൈനംദിനം ഇവിടെ ചികിത്സതേടിയെത്തുന്നത്. ഇവരുടെ രക്ഷിതാക്കള്‍ വളരെയധികം കഷ്ടപ്പെടുന്നു. ഐസിയുവിലും ഒബ്സര്‍വേഷനിലും പുരുഷന്മാരെ നിര്‍ത്താറില്ല. ഇവര്‍ക്ക് വേണ്ടിയാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. വരാന്തയിലും മറ്റുമാണ് ആളുകള്‍ കിടക്കുന്നത്. ഇവര്‍ക്ക് മലമൂത്രവിസര്‍ജ്ജനത്തിന് ഒരു സൗകര്യവുമില്ല. പുരുഷന്മാര് ആശുപ ത്രിയുടെ പരിസരമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ത്രീകളുടെ കാര്യം വളരെ കഷ്ടമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. രാത്രികാലങ്ങളില്‍ സ്ട്രീറ്റ്ലൈറ്റ് കത്തുന്നില്ല. ആശുപത്രിയുടെ പരിസരം മാലിക്യകൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു. ആശുപത്രിയുടെ പുറത്തും സെക്യൂരിറ്റിസേവനം നിര്‍ബന്ധമാക്കണം. അധികാരികള്‍ അടിയന്തരിമായി നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: