കോട്ടയം: കോട്ടയം – ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടക്കുള്ള വടക്കേകര പാലത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 25ന് അഞ്ച് എക്സ്പ്രസ്സ് ട്രെയിനുകള്‍ ആലപ്പുഴ വഴി വഴി തിരിച്ചു വിടും. വഴി തിരിച്ചു വിടുന്ന വണ്ടികള്‍ക്ക് ചേര്‍ത്തല , ആലപ്പുഴ, അമ്പലപ്പുഴ , ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും .( ഷോര്ണൂ രിലേക്കുള്ള വേണാട് , മംഗളുരുവിലേ ക്കുള്ള പരശുറാം, ഹൈദ്രബാടിലേക്കുള്ള ശബരി, തിരുവനന്ത പുരത്തേക്കുള്ള ചെന്നൈ മെയില്‍ , ബെന്ഗലുരുകന്യാകുമാരി എന്നിവ. ) എറണാകുളം –കൊല്ലം സെക് ഷനിലോടുന്ന പതിനാല് പാസ്സഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കും. പുനലൂര്‍ ഗുരുവായൂര്‍ പാസ്സഞ്ചര്‍ കോട്ടയത്തിനും പുനലൂരിനും ഇടയെ സര്‍വീസ് നടത്തില്ല . ന്യൂ ഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ്സ് കോട്ടയത്ത് 80 മിനിട്ടും, മുംബൈ ജയന്തി ചങ്ങനാശ്ശേരിയില്‍ ഒരു മണിക്കൂറും പിടിച്ചിടും. കോട്ടയം വഴിയുള്ള കണ്ണൂര്‍ തിരുവനന്തപുരം ജന ശതാബ്ദി കണ്ണൂരില്‍ നിന്ന് രണ്ടു മണികൂര് വൈകി 6.45നേ കണ്ണൂരില്‍നിന്നു പുറപ്പെടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: