കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടുത്ത മാസം ആദ്യം ആരംഭിക്കും. കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കാണ് റിസര്വ്വേഷന് കൗണ്ടര്‍ ഏറ്റെടുത്ത് നടത്തുന്നത്. കൗണ്ടര്‍ തുറക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്ക് റെയില്‍വേ പരിശീലനം നല്കി വരുന്നു. മിനി സിവില്‍ സ്റ്റേഷനില്‍ തന്നെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം.
റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ 2012 ലാണ് കാഞ്ഞിരപ്പള്ളി മിനി സിവല്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അക്ഷയ സെന്റര്‍ മുഖേനയായിരുന്നു പ്രവര്‍ത്തനം. കൗണ്ടറില്‍ നിന്നും ടിക്കറ്റ് വിറ്റ ഇനത്തില്‍ റയില്‍വേയ്ക്ക് നല്‍കാനുള്ള 43 ലക്ഷത്തോളം രൂപ കുടിശിഖ ആയതോടെ റിസര്‍വേഷന്‍ കേന്ദ്രം റയില്‍വേ അധികൃതര്‍ അടച്ചു പൂട്ടി. പിന്നീട് തുക അടച്ചു തീര്‍ത്തെങ്കിലും വ്യക്തികളെയോ സ്വകാര്യ സ്ഥാപനങ്ങളെയോ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം എല്പ്പിക്കാന് റെയില്‍വേ തയ്യാറായില്ല.
കോട്ടയം പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലയില്‍ നിന്നും, ഇടുക്കി ജില്ലയില്‍ നിന്നുമുള്ള ട്രെയിന്‍ യാത്രികര്‍ക്ക് ഏറെ സഹായകരമാണ് കാഞ്ഞിരപ്പള്ളിയിലെ റിസര്‍വേഷന്‍ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: