കുറവിലങ്ങാട്: എംസിറോഡില്‍ മോനിപ്പള്ളിക്കുസമീപം മുക്കടജംഗ്ഷനില് ചെളിനിറഞ്ഞറോഡില് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ്പാസ്സഞ്ചര്ബസ് റോഡരുകിലെ മണ്തിട്ടയിലിടിച്ചതിനെത്തുടര്ന്ന് ബസിലെ യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. വൈറ്റിലയില്‍ നിന്നും മോനിപ്പള്ളിവഴി പാലായിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എംസി റോഡില്‍ കെഎസ്ടിപി റോഡ് നവീകരണത്തിന്റെഭാഗമായി കലുങ്കുകളുടെയും ഓടകളുടേയും നിര്‍മ്മാണം നടക്കുന്ന പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരുടേയും പരിക്ക്ഗുരുതരമല്ല. മുത്തലപുരം കോണ്‍വെന്റിലെ സ്വദേശിനി സി. മരിറ്റ്(52), ഇടുക്കി ഉപ്പുതറസ്വദേശി ജിനുജോസഫ്(21), ഇടുക്കി കീഴൂര്‍ മത്തായിപ്പാറ സ്വദേശി ജോണ്സണ് ജോസഫ്(22), വരാപ്പുഴസ്വദേശി റോബര്‍ട്ട്(43), പിറവം നെച്ചൂര്‍ പൂഴിക്കുന്നേല്‍ അമ്മുസൂസണ്ജോണ്(19), ആനിജോണ്‍(47), മലപ്പുറം കോലോത്തുകുടി ശ്രുതി(18), ആരതികൃഷ്ണന്(18), ഇടപ്പള്ളി കുര്യന്‍ജോണ്‍(68), ഇടുക്കിസ്വദേശി ജസ്റ്റിന്ജെയിംസ്(35), പിറവംസ്വദേശി സാവീത്രിരാജന്(42), കൂടല്ലൂര്സ്വദേശി പി.കെ. അനീഷ്(29), എറണാകുളം പുത്തന്‍വീട് മിനിറോബര്‍ട്ട്(34), മുളന്തുരുത്തിസ്വദേശി എംഡി രാജു(22), മണിമലസ്വദേശി രാജേഷ്കുമാര്‍(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: