കോട്ടയം: കുമാരനല്ലൂര്‍ ഉത്തൃട്ടാതി ഊരുചുറ്റുവള്ളംകളി സെപ്തംബര്‍ 1ന് നടക്കും. വള്ളംകളിയുടെ നടത്തിപ്പിനായി കുമാരനല്ലൂര്‍ ദേവിയുടെ ദേശവഴികളില്‍പ്പെട്ട 777, 1462, 3561, 1791 എന്നീ എന്‍എസ്എസ് കരയോഗപ്രതിനിധികളുടെ യോഗം ചേര്‍ന്ന് 21 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. 777-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.എന്‍. ശശിധരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് നമ്പൂതിരി ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തു. പുതുതായി പണിയുന്ന നീലിമംഗലം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മീനച്ചിലാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ബണ്ട് കുമാരനല്ലര് ഉതൃട്ടാതി ഊരുചുറ്റുവള്ളംകളിക്ക് തടസ്സം സൃഷ്ടിക്കും.
അതിനാല്‍ ചടങ്ങിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുതരണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെഎസ്റ്റിപി അധികാരികള്‍ എന്നിവരോട് യോഗം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: