കുമരകം: കുമരകത്തെ ഹൈമാസ്റ്റ് ലൈറ്റുകളില്‍ ഏറെയും കണ്ണടച്ചിട്ട് മാസങ്ങളേറെയായി. ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച ലൈറ്റുകളാണ് പ്രവര്‍ത്തിക്കാതെ നോക്കുകുത്തികളായി മാറിയിരിക്കുന്നത്. ഏറെ തിരക്കേറിയ ബോട്ടുജെട്ടി ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തെ സംബന്ധിച്ച് പഞ്ചായത്തും ടൂറിസംവകുപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുകയും അവകാശവാദത്തിനൊടുവില്‍ വകുപ്പുമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടൂറിസം വകുപ്പും പഞ്ചായത്തും ഉദ്ഘാടനത്തിനായി മത്സരിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ കണ്ടില്ലെന്നു നടിക്കുന്ന ഇപ്പോഴത്തെ നിലപാടില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ടൂറിസ്റ്റു മേഖലകൂടിയായ കുമരകത്തെ പ്രധാനയിടങ്ങളിലെ പ്രകാശിക്കാതെ നില്ക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ജനകീയാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: