ചങ്ങനാശ്ശേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ചയായി. രാമന്‍ചിറയില്‍ സ്വകാര്യ കമ്പനി റോഡില്‍ കേബിള്‍ ഇടുന്നതിന് കുഴിയെടുത്തതാണ് ജലവിതരണക്കുഴല്‍ തകരാന്‍ കാരണം. കഴിഞ്ഞ 23നാണ് പമ്പിംങ് ലൈന്‍ തകര്‍ന്നത്. തിങ്കളാഴ്ചയോടെ ജലവിതരണം പുനസ്ഥാപിക്കുമെന്ന് വാട്ടര്‍ അതോര്‍ട്ടി അറിയിച്ചിരുന്നെങ്കിലും വിതരണം അരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്വകാര്യ കേബിള്‍ കമ്പനി മുമ്പും നഗരത്തിലും സമീപ പ്രദേശങ്ങളിലും അനുമതിയില്ലാതെ റോഡില്‍ കുഴിയെടുത്ത് ജലവിതരണ കുഴല്‍ തകരാറിലാക്കിയിരുന്നു. ഒരു മാസം മുമ്പ് പായിപ്പാട് തൃക്കൊടിത്താനം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണക്കുഴല്‍ മുക്കാട്ടുപടിയില്‍ തകര്‍ന്നതുമൂലം ഈ പ്രദേശങ്ങളിലും ജലവിതരണം ആഴ്ചകളോളം മുടങ്ങിയിരുന്നു. അനുമതിയില്ലാതെ റോഡ് കുത്തിപൊളിച്ച് നാശനഷ്ടം വരുത്തിയതിന് കേബിള്‍ കമ്പനിക്കെതിരെ പൊതുമരാമത്ത് അധികൃതര്‍ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 60 ലക്ഷം രൂപാ മുടക്കി ടാറിംങ് നടത്തി ആഴ്ചകള്‍ കഴിയും മുമ്പേ പെരുന്ന മന്നംനഗര്‍ റോഡ് അനുമതിയില്ലാതെ വെട്ടിപ്പൊളിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: