ചങ്ങനാശ്ശേരി: താലൂക്ക് വികസന സമിതിയില്‍ ജലസേചന വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക പരാതി. നഗരത്തില്‍ കുടിവെള്ള വിതരണം താറുമാറായ നിലയിലാണെന്ന് നിരവധി ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തി.
തൃക്കൊടിത്താനം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറുകര കോളനിയിലേക്കുള്ള പൈപ്പ് ലൈന്‍ റോഡ് ടാര്‍ ചെയ്തപ്പോള്‍ തകര്‍ന്നത് നന്നാക്കാതെ പൈപ്പ് മുറിച്ചു മാറ്റി. നാലുമാസമായി ഇവിടെയുള്ള മുപ്പതോളം കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടാതായിട്ട് അടിയന്തര പ്രാധാന്യത്തോടു പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചായത്ത് പതിനിധി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കേടായി അപകടാവസ്ഥയില്‍ നില്ക്കുന്ന തടി പോസ്റ്റുകള്‍ മാറ്റിയിടണമെന്ന് താലൂക്ക് സഭ ആവശ്യപ്പെട്ടു.
പ്രവര്‍ത്തിക്കുന്ന തടിമില്ല് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന് നാളിതുവരെ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് വനംവകുപ്പിന്റെ രേഖപ്രകാരം അറിയിച്ചതായി പരാതിക്കാരന് പറഞ്ഞു. പഞ്ചായത്ത് ഹൈക്കോടതിയില്‍ കൊടുത്ത പരാതി പ്രകാരം സ്റ്റേ ഉത്തരവുള്ളതുകൊണ്ടാണ് നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്ന് അധികൃതര്‍ താലൂക്ക് സഭയില്‍ അറിയിച്ചു.
വസ്തുതര്‍ക്കം, വിധവാ പെന്ഷന് മുതലായ വില്ലേജാഫിസര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അയല്‍ സാക്ഷി മൊഴികള്‍ പുരുഷന്ന്മാരില് നിന്നു മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന നിയമം കാലഹരണപ്പെട്ടതാണെന്നും അത് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നെടുംകുന്നം പഞ്ചായത്ത് പ്രതിനിധി റെജി പോത്തന് ആവശ്യപ്പെട്ടു. സി.എഫ്. തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍, പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: