കോട്ടയം: ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പായ ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 4ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലൂര്‍ദ് പബ്ലിക് സ്കൂള്‍ ആന്റ് ജൂണിയര്‍ കോളജിന്റെ ഫഌലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ് ഐഎഎസ് ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഷാജി ജേക്കബ് പതാക ഉയര്‍ത്തും. റവ. ഡോ. ജോസഫ് മണക്കളം അദ്ധ്യക്ഷത വഹിക്കും. കെ.എ. എബ്രഹാം കല്ലറക്കല്‍, ഫാ. മനോജ് കെ. മാത്യു, ജോജി തോമസ് മാന്നാത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഫൈനല്‍ നടക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് സമ്മാനദാനം നിര്‍വ്വഹിക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. 10001 രൂപയും ഫലകവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 5001രൂപയും ഫലകവും മൂന്നാം സമ്മാനമായി 3001 രൂപയും ഫലകവും നല്‍കും. സംഘാടക സമിതി കണ്‍വീനര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. മനോജ് കെ. മാത്യു, പിടിഎ പ്രസിഡന്റ് ജോജി തോമസ് മാന്നാത്ത്, കണ്‍വീനര്‍ ബി. സുരേഷ്കുമാര്‍, സാബു ജോര്‍ജ് മിറ്റത്താനി, എബി കുര്യാക്കോസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: