മുണ്ടക്കയം: മുക്കാല്‍ കിലോയിലധികം കഞ്ചാവുമായി രണ്ടു യുവാക്കള്‍ മുണ്ടക്കയം ടൗണില്‍ പിടിയിലായി.രണ്ടു കേസുകളിലായി കോട്ടയം വാകത്താനം തോട്ടക്കാട്ട്,പുതുക്കാട് വീട്ടില്‍ ബിനോ വര്‍ഗീസ് (21), കറുകച്ചാല്‍, രാജമറ്റം,മാന്തുരുത്തില്‍ ബിപിന്‍ സ്കറിയ (25) എന്നിവരെയാണ് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയും പൊന്‍കുന്നം സി.ഐ.യുടെ കീഴിലുളള ഷാഡോ എക്സൈസ് സംഘവും മുണ്ടക്കയം ടൗണില്‍ നിന്നും പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും എഴുന്നൂറോളം ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.കമ്പത്തുനിന്നും കഞ്ചാവു കടത്തുന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു മുണ്ടക്കയം ടൗണില്‍ ബസ്സില്‍ വന്നിറങ്ങിയ ഇരുവരെയും സംശയാസ്പദമായി കണ്ടു ചോദ്യം ചെയ്യാനുളള ശ്രമത്തിനിടയില്ജിപിന്സ്കറിയ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.മഫ്ത്തിയിലായിരുന്ന എക്സൈസ് സംഘം പിന്തുടര്ന്നു ഇയാളെ പിടികൂടുകയായിരുന്നു.രാവിലെ 10.15നും ഉച്ചക്കുംരണ്ടുമണിക്കുമായിരുന്നു ഇരുവരും പിടിയിലായത്.
ദീര്‍ഘ നാളുകളായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കു കഞ്ചാവു കടത്തു വ്യാപകമായി തുടരുകയായിരുന്നു.കുമളിയില്‍ നിന്നും ബസ്സിലെത്തുന്ന സംഘം സംശയിക്കാതിരിക്കാന്‍ മുണ്ടക്കയത്ത് എത്തി വേറെ ബസ്സിലാണ് യാത്ര നടത്തുക.ഇതിനായി മുണ്ടക്കയത്ത് ഇറങ്ങിയവരാണ് ഞായറാഴ്ച പിടിയിലായത്.തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് സ്വന്തം നാട്ടിലെത്തിക്കുന്ന സംഘം ചെറുപൊതികളിലാക്കി നാലിരട്ടി ലാഭത്തിലാണാ വില്പന നടത്തുന്നത്. കോളജ് ,സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൂലി പണിക്കാരെയും ലക്ഷ്യമിട്ടാണ് ഇവര്‍ കഞ്ചാവ് കച്ചവടം നടത്തുന്നത്.ഫ്രീക്കന്‍സ് സംഘങ്ങളാണ് ഈ കഞ്ചാവു കച്ചവടത്തിനു നേതൃത്വം നല്‍കുന്നത്.കമ്പത്തു നിന്നും മൊത്ത കച്ചവടക്കാരന് ശരവണനില്‍ നിന്നാണ് കഞ്ചാവു വാങ്ങുന്നതെന്ന് ഇരുവരും എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്.ഇയാള്‍ക്കായി എക്സൈസ് അന്വേ,ണം ആരംഭിച്ചിട്ടുണ്ട്.
പൊന്‍കുന്നം സി.ഐ.ആര്.ജയചന്ദ്രന് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസ്,സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എന്‍.സുരേഷ് കുമാര്‍,എന്നിവരുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ആഫീസര്‍ ടോജോ ടി.ഞളളിയില്‍,രമേശ്, കെ.എ.നവാസ എന്നിവര്‍ റയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: