പാലാ: ട്രാന്‍സ്ഫോര്‍ മറുകളില്‍ അപകടകരമായി സ്ഥാപിച്ചിരിക്കുന്ന ഫ്യൂസുകള്‍ എത്രയുംവേഗം മാറ്റി സ്ഥാപിക്കണമെന്ന് മീനച്ചില്‍ താലൂക്ക് വികസനസമിതിയോഗം നിര്‍ദ്ദേശിച്ചു. കെ.എസ്.ഇ.ബി. രാമപുരം സെക്ഷനുകീഴിലുള്ള പല ട്രാന്‍സ്ഫോര്‍ മറുകളിലും ഫ്യൂസ് കാരിയറില്ലാതെ നേരിട്ട് കണക്ഷന് കൊടുത്തിരിക്കുകയാണെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും കാണിച്ച് താലൂക്ക് വികസന സമിതിയംഗം എം.ആര്. രാജു പരാതി നല്കി. എത്രയും വേഗം അപകടകരമായി സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ് കണക്ഷന് മാറ്റി ഫ്യൂസ് കാരിയര്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി. രാമപുരം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. സ്കൂളുകളുടെ സമീപത്തും ടാറിംഗ് റോഡിനോട് ചേര്‍ന്നും സ്ഥിതിചെയ്യുന്ന പല ട്രാന്‍സ്ഫോര്‍മറുകളിലും ഇത്തരത്തില്‍ കെ.എസ്.ഇ.ബി. ഫ്യൂസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഈ ഫ്യൂസുകള്‍ വളരെ താഴ്ന്നുമാണ് വച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും ഇത് അപകടം ക്ഷണിച്ചുവരുത്തും. കെ.എസ്.ഇ.ബിയില്‍ അറിയിച്ചാല്‍ ഫ്യൂസ്കാരിയര് സ്റ്റോക്കില്ല എന്ന മറുപടിയാണ് ലഭിക്കുക. പലസമയത്തും ഇവിടെ ഫോണ്‍ വിളിച്ചാല്‍പ്പോലും എടുക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. വളരെ സുരക്ഷിതത്ത്വത്തോടെ വേണം വൈദ്യുതിയുടെ ഉദ്പാദനവും വിതരണവും നടത്തേണ്ടതെന്ന് ഇലക്ട്രിസിറ്റി ആക്ടില്‍ ത്തന്നെ പറയുന്നുണ്ട് എന്നിരിക്കെയാണ് ഇത്തരം പ്രവൃത്തികള്‍ ബോര്‍ഡ് ചെയ്തുവരുന്നത്. 11കെ.വി ലൈനുകളിലും ട്രാന്‍സ് ഫോര്‍മറുകളിലും വള്ളിപ്പടര്‍പ്പുകള്‍ കയറി കാടുപിടിച്ച അവസ്ഥയുമുണ്ട്. ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും ഇത്തരതത്തിലുള്ള അനാസ്ഥ പൊതുജനങ്ങള്‍ക്ക് അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: