ലണ്ടന്‍: അര്‍ജന്റീന വിങ്ങര്‍ ഏയ്ഞ്ചല്‍ ഡി മരിയയെ പാരീസ് സെന്റ് ജര്‍മനു നല്കാന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇട്ട വില 44.5 മില്യണ്‍ പൗണ്ട്.
സെന്റ് ജര്മനില് ചേരുന്നതിനു മുന്നോടിയായി ഞായറാഴ്ച മരിയ ഖത്തറില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ തയാറെടുത്തിരിക്കെ യുണൈറ്റഡിന്റെ തീരുമാനമെന്നു റിപ്പോര്‍ട്ടുകള്‍. ഫോം നഷ്ടപ്പെട്ട മരിയയെ വാന്‍ ഗാല്‍ സൈഡ് ബെഞ്ചിലേക്കു മാറ്റിയതാണ് ക്ലബ് വിടാന്‍ താരത്തെ പ്രേരിപ്പിച്ചത്.
അതിനിടെ, കഴിഞ്ഞ ദിവസം പാരീസ് സെന്റ് ജര്മനെതിരേ കളിക്കാന്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചിട്ടും മരിയ എത്തിയില്ല. ഇതിന് പിഴ ഈടാക്കാനും യുണൈറ്റഡ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 59.1 മില്യണ്‍ പൗണ്ടിനാണ് റയല്‍ മാഡ്രിഡില്‍നിന്ന് മരിയയെ യുണൈറ്റഡ് സ്വന്തമാക്കിയത്. ക്ലബ്ബിനായി 32 മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകള്‍ നേടി.
12 എണ്ണത്തിന് വഴിയൊരുക്കി. അതേസമയം, മരിയയ്ക്കു പകരം ബാഴ്സലോണയില്‍നിന്ന് പെഡ്രൊയെ സ്വന്തമാക്കാനും യുണൈറ്റഡ് ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: