കോട്ടയം: ലൂര്‍ദ് പബഌക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന പന്ത്രണ്ടാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കുള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജില്ലാ കളക്ടര്‍ യു. വി. ജോസ് ഐ. എ. സ്. ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനത്തില്‍ ദിയാ ജോസഫ് അനുസ്മരണ പ്രസംഗം നടത്തി. മാനേജര്‍ റവ. ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിച്ചു. ഫാ. മനോജ് കറുകയില്‍, ജില്ലാ ബാസ്കറ്റ് ബോള്‍ അസ്സോസ്സിയേഷന്‍ രക്ഷാധികാരി റവ. ഡോ. ജോസ് മരിയദാസ് പടിപുരക്കല്‍, കെ.ആര്.ജി. വാര്യര്‍, ട്രുസ്ടി കെ.എ. എബ്രഹാം കല്ലറക്കല്‍, പയസ് സ്കറിയ പൊട്ടംകുളം, ജോജി തോമസ് മാന്നാത്ത് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ്. ആന്‍സ് കുരിയനാട് എല്‍. പി. എസ്. കോട്ടയത്തിനെയും(3316), എസ്. എച്. തേവര െ്രെകസ്റ്റ് തിരുവല്ലയെയും (5037), ഡോണ്‍ ബോസ്കോ ഇരിഞ്ഞാലക്കുട എ. കെ. എം. ചങ്ങനാശ്ശേരിയെയും (3710), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൗണ്ട് കാര്‍മല്‍ കോട്ടയം ലൂര്‍ദ് കോട്ടയത്തിനെയും (3712) പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: