ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, ചെങ്ങളം, കുമരകം ഭാഗത്ത് സിപിഎം നടത്തുന്ന ഗുണ്ടാവിളയാട്ടത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം തകര്‍ത്താല്‍ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാം എന്നത് സിപിഎമ്മിന്റെ മിഥ്യാധാരണയാണ്.
സിപിഎം അണികളും അനുഭാവികളും കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതിന് തടയിടുന്നതിനാണ് സിപിഎം സംഘര്‍ഷം സൃഷ്ടിക്കുന്നത്. ആര്‍പ്പൂക്കരയില്‍ എന്‍എസ്എസ് കരയോഗമന്ദിരവും വിവിധ പ്രദേശങ്ങളില്‍ എസ്എന്‍ഡിപിയുടെ കൊടിതോരണങ്ങളും സിപിഎം അക്രമിസംഘം നശിപ്പിച്ചു. സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിച്ചു. പരാതികള്‍ കൊടുത്തിട്ടും പോലീസ് നിസ്സംഗതയിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ പോലും തയ്യാറാകുന്നില്ല. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. ബൈജു അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: