ചങ്ങനാശേരി: മാസങ്ങള്‍ക്കു മുന്‍പ് ചങ്ങനാശേരി അരമനപ്പടിയിലുള്ള വീനസ് ഫോട്ടോ വേള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്നും 12 ലക്ഷം രൂപയോളം വിലവരുന്ന ക്യാമറകള്‍ മോഷണം പോയിരുന്നു. രണ്ടു മാസത്തിനുശേഷം കുട്ടികള്ളന്മാര് ചങ്ങനാശേരി ഷാഡോ പോലീസിന്റെ പിടിയിലായത്. പ്രൊഫസണല്‍ മോഷ്ടാക്കള്‍ ആണ് എന്ന് ആദ്യം സംശയം തോന്നി അന്വേഷണം അന്യ സംസ്ഥാനങ്ങളിലും മറ്റും നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. അടുത്ത കാലയളവില്‍ കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങളില്‍ പല മോഷണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പിന്നില്‍ കുട്ടികള്ളന്മാരാണെന്നു തെളിഞ്ഞതിനാല്‍ അന്വേഷണം ആ വഴിക്ക് നടന്നു. കൂടുതല്‍ അന്വേഷണം നടത്തിയിരുന്നത് മല്ലപ്പള്ളിയില്‍ 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ ഒരു ക്യാമറ ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് മല്ലപ്പള്ളിയിലും പത്തനംതിട്ടിയിലും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ നിന്ന് കുട്ടികള്ളന്മാര് ഷാഡോ പോലീസിന്റെ പിടിയിലായത്.
ഇവരില്‍ നിന്ന് മോഷണം പോയ ക്യാമറകളും മറ്റും കണ്ടെടുത്തു. ചങ്ങനാശേരയില് അടുത്ത കാലത്തു നടന്ന ബൈക്കു മോഷണം , സ്കൂളിലെ കംമ്പ്യൂട്ടര്‍ , റ്റി.വി മോഷണം വീടുകളിലെ മോഷണം, എല്ലാം കുട്ടികള്ളന്മാരാണെന്ന് തെളിഞ്ഞട്ടുള്ളതാണ്. ചങ്ങനാശേരി ഡി.വൈ.എസ്.പി , കെ.ശ്രകുമാറിന്റെ നേത്യത്വത്തില്‍ സി.ഐ.വി.എ നിഷാദ് മോന് ഷാഡോ പോലീസിലെ അസിസ്റ്റന്‍സ് സബ് ഇന്സ്പെക്ടര്റായ കെ.കെ.റെജി, പ്രദീപ് ലാല്‍, കുര്യാക്കോസ്,സിബിച്ചന് ജോസഫ്, രമേശ്കുമാര്‍, പ്രകാശ്.കെ.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: