തിരുവനന്തപുരം: മുദ്രാചരണം ചാര്‍ത്തി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി ഇന്നലെ ഭക്തരെ അനുഗ്രഹിച്ചു. രാവിലെ ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. സ്വാമിയ്ക്ക് രാവിലെ 10ന് ക്ഷേത്രത്തില്‍ നാണയത്തുട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തി. അതിനുശേഷമായിരുന്നു മുദ്രാചരണ ചടങ്ങ്. ശംഖിന്റെ രൂപം സ്വാമികള്‍ നേരിട്ടു ഭക്തരുടെ ദേഹത്തു പതിപ്പിക്കുന്നതായിരുന്നു ചടങ്ങ്. സ്ത്രീകളടക്കം നിരവധി പേര് മുദ്രാചരണ ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഉഡുപ്പിയില്‍ നിന്നു കൊണ്ടുവന്ന ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മഹാപൂജയും നടന്നു. പാത കാണിക്കല്‍ ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം മാധ്വ തുളുബ്രാഹ്മണ സമുദായത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് സ്വാമിയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതി അംഗം നാരായണറാവു, മാധ്വ തുളുബ്രാഹ്മണസഭ നെയ്യാറ്റിന്‍കര യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രന്, സെക്രട്ടറി രാജ്കുമാര്, കണ്‍വീനര്‍ രാമമൂര്‍ത്തി എന്നിവര്‍ സംബന്ധിച്ചു.
മാധ്വബ്രാഹ്മണ സമാജം നെയ്യാറ്റിന്‍കരയില്‍ നല്കിയ സ്വീകരണത്തില്‍ സ്വാമി വിശ്വേശ തീര്‍ത്ഥ പ്രഭാഷണം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: