തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അനേ്വഷണ ഉദേ്യാഗസ്ഥനായ ഐജിയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതു കാരണം അനേ്വഷണങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെന്ന് കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ.ബി. കോശി. കമ്മീഷനിലെത്തുന്ന പരാതിക്കാരുടെ സൗകര്യാര്‍ത്ഥം ആരംഭിച്ച സഹായകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ക്കെതിരെ ഉയരുന്ന ഗുരുതരമായ ആരോപണങ്ങള്‍ അനേ്വഷിക്കുന്നതിനാണ് ഐജിയുടെ നേതൃത്വത്തില്‍ ഒരു അനേ്വഷണ വിഭാഗം മനുഷ്യാവകാശ കമ്മീഷന് സ്വന്തമായുള്ളത്. എന്നാല്‍ ഇപ്പോള്‍ പോലീസുകാര്‍ക്കെതിരായ പരാതി പോലീസുകാരെക്കൊണ്ട് അനേ്വഷിപ്പിക്കേണ്ട ഗതികേടിലാണ് കമ്മീഷന്. ഐജി, എസ്പി, ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉദേ്യാഗസ്ഥരാണ് കമ്മീഷന്റെ അനേ്വഷണ വിഭാഗത്തിലുള്ളത്. ഇവരെ സഹായിക്കാനുള്ളത് മൂന്നു പോലീസുകാര്‍ മാത്രമാണ്. ഡിവൈഎസ്പിക്കും സിഐക്കും ഡ്രൈവര്‍ ഇല്ല. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം സ്ഥാപിക്കാന്‍ ഉദ്ദേശിച്ച കമ്പ്യൂട്ടറൈസേഷന് ധനവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിയതായി ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
ജീവനക്കാരുടെ കുറവ് കാരണം കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ജീവനക്കാരുടെ ടിഎയില്പോലും ധനവകുപ്പില്‍ കുരുക്കു മുറുക്കുന്നു. പരിമിതികള്‍ക്കിടയിലും കമ്മീഷന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. 2011-ല്‍ 5000 പരാതികള്‍ സ്വീകരിച്ചപ്പോള്‍ 2014-ല്‍ 13,500 പരാതികള്‍ ലഭിച്ചു. 2015 ജൂലൈ വരെ 7500 പരാതികളാണ് കമ്മീഷന്റെ പരിഗണനയ്ക്ക് വന്നത്.
കമ്മീഷന് അംഗങ്ങളായ ആര്. നടരാജനും കെ. മോഹന്‍കുമാറും സംസാരിച്ചു. കമ്മീഷന് സെക്രട്ടറി എസ്. ഗിരിജാദേവി, രജിസ്ട്രാര്‍ ജി. ജ്യോതി ചൂഡന്‍, എസ്പി എ.ജെ. തോമസുകുട്ടി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.ജി. പ്രദീപ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: