തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ ഒപ്പിടാനെത്തിയ അദാനിയ പോര്‍ട്ട്സ് ചെയര്മാന് ഗൗതം അദാനിയും സംഘവും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയാണ് ഗൗതം അദാനി ബിജെപി ഓഫീസിലെത്തിയത്.
തുറമുഖ നിര്‍മ്മാണത്തിന് എല്ലാ പിന്തുണയും അദാനി അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ പൂര്‍ണ സഹകരണം വി. മുരളീധരന് വാഗ്ദാനം ചെയ്തു. തുറമുഖ നിര്‍മ്മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന മുരളീധരന്റെ നിര്‍ദ്ദേശത്തോട് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും സന്ദര്‍ശിച്ച അനുഭവങ്ങളും ഗൗതം അദാനി പങ്കുവച്ചു. എം.പി. റിച്ചാര്‍ഡ് ഹേ, ബിജെപി വക്താവ് അഡ്വ. വി.വി. രാജേഷ്, സെക്രട്ടറിമാരായ ജെ.ആര്. പത്മകുമാര്‍, സി. ശിവന്‍കുട്ടി, ദേശീയ സമിതിയംഗം കരമന ജയന്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവരും കൂട്ടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: