വണ്ടൂര്‍(മലപ്പുറം): മനുഷ്യന്റെ വളര്‍ച്ച നാടിന് വേണ്ടിയാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ബാലസദനങ്ങളുടെ സംഗമമായ ബാലകാരുണ്യം 2015 വണ്ടൂര്‍ പുന്നപ്പാല വേദഗായത്രി ബാലികാ സദനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്നതിനെ സേവനമെന്ന് വിളിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് പാശ്ചാത്യ സംസ്കാരമാണ്.
ഭാരതീയ സംസ്കാരം പഠിപ്പിക്കുന്ന സേവനത്തിന്റെ അര്‍ത്ഥം മറ്റൊന്നാണ്. ലാഭം ഇച്ഛിക്കാതെ ചെയ്യുന്ന സഹായമാണ് സേവനം. ബാല്യത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് മഹാന്മാരില് പലരും. നാടിന് വേണ്ടി ജീവിച്ച് മരിച്ച മഹത് വ്യക്തിയാണ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. അദ്ദേഹത്തെ പഠിക്കാന്‍ പുതുതലമുറ തയ്യാറാകണം. തനിക്ക് എന്തെങ്കിലും ലഭിച്ചാല്‍ മാത്രമേ മറ്റൊരാളെ സഹായിക്കൂ എന്ന നിലപാട് ശരിയല്ല. നന്മയുടെ ആകെത്തുകയെയാണ് കാരുണ്യം എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഈ സംഗമത്തിന് ബാലകാരുണ്യം എന്ന പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി ദീപപ്രോജ്ജ്വലനം നടത്തി. പാലേമാട് ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി ആത്മസ്വരൂപാനന്ദ, വിഎച്ച്പി സേവാപ്രഭാരി കെ.പി.നാരായണന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്, പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ഹുസൈന് ഹാജി, വിഎച്ച്പി സംസ്ഥാന സേവാപ്രമുഖ് പി.ര ാധാകൃഷ്ണന് കൊളത്തൂര്‍, സേവാ വിഭാഗം സംസ്ഥാന സമിതിയംഗം ഡോ.മല്ലിക എന്നിവര്‍ സംസാരിച്ചു. വേദഗായത്രി ബാലികാ സദനത്തിന്റെ മൂന്നാമത് ജ്ഞാനാമൃതം അവാര്‍ഡ് എഴുത്തുകാരന് ബാലന് പൂതേരിക്ക് സമ്മാനിച്ചു.
കലാപരിപാടികളും വേദഗായത്രി ബാലികാസദനത്തിന്റെ വാര്‍ഷികവും ചലച്ചിത്ര താരം ദേവിക നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: