തിരുവനന്തപുരം: ബിജു രമേശിനെതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി പൊയ്വെടി വെച്ചിട്ട് കാര്യമില്ലെന്നും മുരളീധരന് പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. സിപിഐഎമ്മും കോണ്‍ഗ്രസുമായി എന്ത് ധാരണയാണ് ബിജുരമേശ് ഉണ്ടാക്കിയതെന്നും കെഎം മാണിക്കെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ബിജു രമേശ് തീരുമാനിച്ചോയെന്നും അദ്ദേഹം ചോദിച്ചു.
കോടിയേരിയും ബിജുരമേശും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നും മുരളീധരന് കൂടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: