കൊച്ചി: ശ്രീലക്ഷ്മിബായ് ധര്‍മപ്രകാശന്റെ പ്രഥമഗ്രന്ഥമായ ‘പതഞ്ജലിയുടെ യോഗദര്‍ശനം’ ഈ മാസം 27 ന് പാലക്കാട് മൂത്താന്തറ ഉമാമഹേശ്വര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. സ്വാമി ദര്‍ശനാനന്ദ സരസ്വതിയാണ് ഗ്രന്ഥകര്‍ത്താവ്.
ചെര്‍പ്പുളശ്ശേരി ശ്രീജിത് പൊതുവാളിന്റെ സോപാനസംഗീതത്തോടെ ചടങ്ങ് ആരംഭിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ.പി.ആര്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ധര്‍മപ്രകാശന്‍ രക്ഷാധികാരി ഭാസ്കര്‍ജി സതേണ്‍ റെയില്‍വേ റിട്ട.സീനിയര്‍ ഹിന്ദി ഓഫീസര്‍ ഡോ. വി. കുഞ്ഞപ്പന് നല്കി പ്രകാശനകര്‍മം നിര്‍വഹിക്കും. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്. ഹരി മുഖ്യപ്രഭാഷണം നടത്തും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ ആശംസയര്‍പ്പിക്കും.
ധര്‍മപ്രകാശന്‍ പത്രാധിപസമിതി അധ്യക്ഷന്‍ അഡ്വ. സി. കെ. സജിനാരായണന്‍ സ്വാഗതവും അഡ്വ. സി.കെ.ശ്രീനിവാസന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: