ദാദ്രിയില്‍ ഒരു മനുഷ്യന് കൊല്ലപ്പെട്ടതിന് നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്താന്‍ സഖാവ് പിണറായി വിജയനും സഖാവ് എം. ബി രാജേഷ് എംപിയും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നല്ലോ. കമ്മ്യൂണിസ്റ്റുകാരായ കാരായി സഹോദരന്മാര് എന്തേ ഇവരുടെ കണ്ണില്‍പെടുന്നില്ല. അതോ ഇവര്‍ക്കെതിരെയുള്ളത് കൊലപാതകം കുറ്റമല്ലെന്നാണോ പാര്‍ട്ടി സഖാക്കന്മാരുടെ നിലപാട്.
വിവേക്
ചെറിയ ചെറിയ കൊലപാതകങ്ങള്‍, കത്തിക്കുത്ത്, അടിപിടി എന്നിവയിലുടെ കഴിവ് തെളിയിച്ചാല്‍, പാര്‍ട്ടി നല്ല സ്ഥാനങ്ങള്‍ നല്കി മുന്നോട്ടു കൊണ്ടുപോകും. അല്ലാത്തവന് പുറത്ത്. കാരായി കഴിവ് തെളിയിച്ചു. തിരുവനന്തപുരത്ത് ബിജെപിക്ക് 35 സീറ്റ് കിട്ടിയപ്പൊ ജനങ്ങളെ മണ്ടന്മാര് എന്ന് വിളിച്ച സഖാക്കള്‍ തന്നെ ഇതൊക്കെ ചെയ്യുന്നത് ബൗദ്ധിക നിലവാരം കൂടിയതു കൊണ്ടും ഫാസിസത്തിനെതിരായും ആണല്ലോ!
രഞ്ജിത് കെ. കുറുപ്പ്
ബിജെപിക്ക് വോട്ട് ഉയര്‍ന്നതാണ് ഇടതുപക്ഷത്തിന് കലിപ്പ്. സ്വന്തം പാര്‍ട്ടിയുടെ വോട്ട് കുറഞ്ഞതില്‍ ഒരു പരിഭവവും ഇല്ല. സഖാക്കളുടെ കള്ളക്കളികള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങി. എന്നിട്ടും അതൊന്നും വകവെയ്ക്കാതെ കാരായി രാജനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കി. അധികം വൈകാതെ കേസും നിങ്ങള്‍ ഇല്ലാതാക്കും. ചരിത്രം ആവര്‍ത്തിക്കുന്നു. സഖാവേ, പ്രവര്ത്തകരെകൊണ്ടു പൊതുനിരത്തില്‍ ചുംബിപ്പിച്ചും, ഗുരുവിനെ കുരിശിലേറ്റിയും, ഹനുമാന്റെ കയ്യില്‍ തോക്ക് പിടിപ്പിച്ചും ഇനിയും കോപ്രായം കാട്ടിക്കൊണ്ടേ ഇരിക്കുക. ഇത് ജനം തിരിച്ചറിഞ്ഞ് ബിജെപി വോട്ട് കേരളത്തില്‍ ഉയരുക തന്നെ ചെയ്യും.
റോബിന് തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: