മാര്ക്കണ്ഡേയന് നരനാരായണനെ സ്മരിച്ച് സമാധിയില്‍ ഇരിയ്ക്കവെ പ്രഥമഗണങ്ങളുമായി മഹാദേവനും, ശ്രീപാര്‍വതിയും ആകാശമാര്‍ഗ്ഗേ പോവുകയായിരുന്നു. പാര്‍വതി തന്റെ നാഥനോട് ആ മഹര്‍ഷിയെ ഒന്നനുഗ്രഹിക്കുവാന് പറഞ്ഞു. അവര്‍ ഉടനെ ഇറങ്ങിവന്ന് മാര്‍ക്കാണ്ഡേയന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാനും ഭഗവതിയുംചേര്ന്ന് തന്റെ മുന്നില്‍ വന്നതറിഞ്ഞപ്പോള്‍ അതിരറ്റ ആഹ്ലാദത്തോടെ എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പാദങ്ങളില്‍ വീണ് നമിച്ചു.
”നരനാരായണനില് അങ്ങയ്ക്ക് കറതീര്‍ന്ന ഭക്തിയുള്ളതിന്നാല് എല്ലാവിധത്തിലുള്ള സിദ്ധിയും ഇതാഞാന്‍ തരുന്നു. സര്വ്വമായയും കാണുവാനുള്ള ശക്തിയും കൂടാതെ ചിരംജീവിയായി വസിയ്ക്കാനും പുരാണാചാര്യനെന്ന പ്രസിദ്ധിയും ലഭിക്കും. അങ്ങ് ഉപദേശിക്കുന്ന കഥകള്‍ കേള്ക്കുവന്നവര് മോക്ഷം സിദ്ധിച്ച് ധന്യരായിത്തീരും.”
ഇത്രയും പറഞ്ഞ് മഹാദേവനും പാര്‍വതീദേവിയും മടങ്ങിയപ്പോള്‍ മാര്ക്കാണ്ഡേയന് തനിയ്ക്കുള്ള അനിതര സാധാരണമായ അനുഭവത്തെ പറ്റി മഹര്‍ഷി വീണ്ടും വീണ്ടും ചിന്തിച്ച് അദ്ദേഹത്തിന്റെ സമയം കഴിച്ചുകൂട്ടി. മഹാപ്രളയവും കാത്ത് ആലിലക്കൃഷ്ണന്റെ രൂപവും ധ്യാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: