നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തെത്തിയതാണ് 2014ലെ വലിയ സംഭവം. 2015 ലാകട്ടെ ആ ദേശീയ തീരുമാനം അരക്കിട്ടുറപ്പിക്കും വിധമായി. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബീഹാര്‍ ഒഴിച്ച് മറ്റെല്ലാം ബിജെപിക്കൊപ്പം നിന്നു. അതില്‍ പ്രധാനപ്പെട്ടത് മഹാരാഷ്ട്രയും ഹരിയാനയും.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായി അംഗീകരിക്കപ്പെടുന്നത് ചരിത്രത്തിലാദ്യം. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹരിയാനയില്‍ ബിജെപി അധികാരത്തിലേറുമെന്ന വിദൂരസാധ്യതപോലും ആരും കണ്ടില്ല. അട്ടിമറി വിജയമാണ് അവിടെ ബിജെപിക്കുണ്ടായത്.
ബിജെപി വിരുദ്ധരുടെ അവിഹിത ബാന്ധവമാണ് ബീഹാറില്‍ ലാലു-നിതീഷ് ഭരണത്തിന് വഴിവച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷി ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയാണ്. അവിടെയാണ് രണ്ടാം കക്ഷിനേതാവ് മുഖ്യമന്ത്രിയായത്. എന്നാല്‍ ലാലുവിന്റെ ഇളയമകന് ഉപമുഖ്യമന്ത്രിയും മൂത്തമകന് മന്ത്രിയുമായി. ഭാര്യയെയും മകളെയും രാജ്യസഭയിലേക്കയക്കാനും തീരുമാനമായി.
ദല്‍ഹിയിലെ ആപ്പിനെ വിജയിപ്പിച്ചവര്‍ ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമില്ലാത്ത പെരുമാറ്റം മാത്രമല്ല ഭരണം കുരങ്ങിന്റെ കയ്യില്‍ മാല കിട്ടിയ അവസ്ഥയിലുമാക്കി.
തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തുന്ന കോണ്‍ഗ്രസിന് ഭരിക്കാനറിയില്ലെന്ന് കാലങ്ങളായി തെളിയിച്ചു. അവര്‍ പുറത്തുമായി. എന്നാല്‍ ഭരിക്കാനറിയുന്നവര്ക്ക് പൊറുതികൊടുക്കാനും തയ്യാറല്ല. കോണ്‍ഗ്രസ് നേതാവായ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് പോലും രാജ്യസഭയിലെ കൂക്കിവിളിയെപ്പറ്റി ‘ഓരിയിടാനല്ല സഭചേരുന്നത്’ എന്ന് പറയുന്ന സ്ഥിതിയിലാണ്.
കോണ്‍ഗ്രസ്സിന് പുത്തന്‍ കൂറ്റുകാരായി മാറുമെന്നുറപ്പിക്കുന്നതാണ് കല്‍ക്കത്തയില്‍ സമാപിച്ച സിപിഎം പ്ലീനം. ബിജെപിയെ തോല്‍പ്പിക്കണം. ദേശീയതലത്തില്‍ അതിനായി അടവുനയം ബംഗാള്‍ഘടകം നിലപാട് നേരത്തെ എടുത്തു. അവിടെ മമതാ ബാനര്‍ജിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി ചേരാം. ബിജെപി ശക്തിയോടെ മുന്നേറുമ്പോള്‍ നിലനില്‍പ്പിനായി താങ്ങുമരങ്ങളെ തേടുകയാണ് ബിജെപി വിരുദ്ധ
രാഷ്ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: