ന്യൂദല്‍ഹി: പുതിയ വര്‍ഷത്തില്‍ നമ്മുടെ രാജ്യത്തെ ഹരിതവും ശുചിത്വമുള്ളതും നിര്‍മലവുമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കാമെന്ന് രാഷ്ട്രപതി. സമാധാനവും സൗഹാര്‍ദ്ദവും നിറഞ്ഞ വര്‍ഷമാക്കി 2016-നെ മാറ്റാമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഹ്വാനം ചെയ്തു. പുതുവത്സരത്തലേന്ന് ആശംസയര്‍പ്പിക്കുകയായിരുന്നു രാഷ്ട്രപതി. ‘
‘ഈ പുതുവത്സരദിനത്തലേന്ന്, ഭാരതത്തിലും പുറത്തുമുള്ള മുഴുവന്‍ സഹപൗരന്മാര്‍ക്കും ഊഷ്മളമായ ആശംസ അറിയിക്കുന്നു. എല്ലാവര്ക്കും സന്തോഷവും ക്ഷേമവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പുതുവര്‍ഷം പുതിയ വളര്‍ച്ചയുടെ തുടക്കങ്ങള്‍ക്ക് വ്യക്തിപരമായും കൂട്ടായുമുള്ള തീരുമാനങ്ങള്‍ എടുക്കാറുണ്ട്. നമുക്ക് സ്നേഹം, അനുകമ്പ, സഹിഷ്ണുത എന്നിവലിയൂന്നി സമാധാനവും സൗഹാര്‍ദ്ദവും നിറഞ്ഞ സമൂഹ നിര്‍മ്മിതിയ്ക്ക് പ്രവര്‍ത്തിക്കാം. നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും ആധുനിക ഭാരതത്തിന്റെ വൈവിധ്യവും സമന്വയിപ്പിച്ച് നമ്മുടെ ജനതയ്ക്കിടയിലും ലോകത്തെമ്പാടും പ്രചരിപ്പിയ്ക്കേണ്ട സമയമാണിത്, രാഷ്ട്രപതി പറഞ്ഞു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രതീകാത്മക ബന്ധത്തിലേക്ക് നോക്കി 2016 വര്‍ഷത്തെ നമുക്ക് നിര്‍വചിക്കാം. നമ്മുടെ രാജ്യത്തെ ഹരിതവും ശുചിത്വവും മാലിന്യമുക്തവുമാക്കി മാറ്റാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം, മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: