തിരുവനന്തപുരം: സാങ്കിതകരംഗത്ത് വൈദഗ്ദ്യമുള്ള ലോകസിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന മലയാളിമുഖങ്ങളിലൊരാളായിരുന്നു നടനും ചലച്ചിത്രകാരനും കഥാകാരനും ഫോട്ടോഗ്രാഫറുമൊക്കെയായിരുന്ന എന്‍.എല്‍.ബാകൃഷ്ണന് എന്ന് നടന് ജഗദീഷ് പറഞ്ഞു. സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എന്‍.എല്‍.ബാകൃഷ്ണന് അനുസ്മരണവും അപൂര്‍വശേഖരങ്ങളുടെ പ്രദര്‍ശനവും പ്രസ് ക്ലബ്ബില്‍ ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ കഥയെക്കുറിച്ച് ആധികാരികമായി അദ്ദേഹത്തോട് സംസാരിക്കാന്‍ സംവിധായകര്‍ സമയം കണ്ടെത്തിയിരുന്നു. ഏറ്റവും മികച്ച സിനിമാ പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാനായെന്ന് ബാലേട്ടന് പറയുമ്പോഴും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്ന സംവിധായകരും ഉണ്ടെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. തന്റെ ജീവിതശൈലി ഇതാണെന്ന് തുറന്നുസമ്മതിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ആര്‍ക്കിടെക്ട് ശങ്കര്‍, മഹാരാജാ സ്റ്റുഡിയോ & ജുവലറി ഉടമ മഹാരാജ രാജന്, സൗന്ദന് കടയ്ക്കല്‍, ഏരീസ് അഡ്വടൈസേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പോസ് പടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന കാലം മുതല്‍ അദ്ദഹം പ്രവര്‍ത്തിച്ച വിവിധ മേഖലകളിലെ അപൂര്‍വ നിമിഷങ്ങളുടെയും അദ്ദേഹം എടുത്ത അപൂര്‍വ ചിത്രങ്ങളുടെയും പ്രദര്‍ശനം ഇതോടൊപ്പം സംഘടിപ്പിച്ചു. അരവിന്ദന് ചിത്രങ്ങളായ കാഞ്ചനസീത, പോക്കുവെയില്‍ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട അപൂര്‍വ ചിത്രങ്ങള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന വിവിധ കാലഘട്ടങ്ങളിലെ ക്യാമറകള്‍, പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ അദ്ദേഹത്തെ അവതരിപ്പിച്ച കാരിക്കേച്ചറുകള്‍, പ്രശസ്തരുടെ അഭിപ്രായങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: