ഒരു വ്യാഴവട്ടത്തിന്റെ മഹാകുംഭമേളയുടെ ഭാഗമായി ആറ് വർഷത്തിന്റെ ഇടവേളയില് നടക്കുന്ന അര്ദ്ധകുംഭമേളയ്ക്ക് പവിത്ര ദേവഭുമിയായ ഹരിദ്വാർ അണിഞ്ഞൊരുങ്ങി. ദേവഭൂമി ഹരിദ്വാറിലും. ത്രിവേണിസംഗമഭുമിയായ അലഹബാദിലെ പ്രയാഗ എന്നിവിടങ്ങളിൽ മാത്രമാണ് അർദ്ധ കുംഭമേള നടക്കുക.
‘മകരസംക്രമ ദിനം മുതൽ ചൈത്രമാസ പൗർണ്ണമി വരെയാണ് അർദ്ധ കുംഭമേള തീർത്ഥസ്നാനം. ഈ ഘട്ടത്തിലെ അമാവാസി, പൗർണ്ണമി നാളുകളിലും സംക്രമ വേളയിലുമാണ് പവിത്ര തീർത്ഥസ്നാന സമയം. ശിവരാത്രിയോടനുബന്ധിച്ചുള്ള അമാവാസി നാളാണ് ഏറെ ശ്രേഷ്ഠമായി കരുതുന്നത്. എപ്രിൽ 22ന് ചൈത്രമാസ പൗർണ്ണമി നാൾ വരെയാണ് തീർത്ഥ സ്നാന കാലഘട്ടം. എന്നാൽ അർദ്ധ കുംഭമേള ദൈർഘ്യ സമയത്തെ ഗംഗാ സ്നാനം തീർത്ഥ സ്നാനമായും കരുതുന്നു. ആയതിനാൽ പ്രതിദിനം ആയിരക്കണക്കിന് വിശ്വാസി ഭക്തരാണ് ഹരിദ്വാർ-പ്രയാഗ തീർത്ഥ സ്നാനം നടത്തുന്നത്.
ഹരിദ്വാറിൽ ഏറെ പവിത്രമായ ‘ഹരി കീ പേഠി’ എന്ന സ്ഥല ത്താണ് തീർത്ഥാടക ഭക്തസമുഹം അർദ്ധ കുംഭമേള പവിത്ര സ്നാനം നടത്തുക. ഒട്ടേറെ ചെറു ക്ഷേത്രങ്ങളാലും ഗംഗാ ആരതിയാലും ഏറെ പ്രസിദ്ധമായ ഈ സ്ഥലത്ത് വൻ സജ്ജീകരണങ്ങളാണ് ഉത്തരാഖണ്ഡ് സർക്കാരും വിവിധ സന്യാസാശ്രമ ട്രസ്റ്റ് കൂട്ടായ്മയും ഒരുക്കിയിരിക്കുന്നത്. ഹരികീ പേഠിക്ക് സമീപമുള്ള ക്ഷേത്രങ്ങളും പാലങ്ങളും ഗംഗാ തീര ആശ്രമങ്ങളും വഴിയോരങ്ങളും ദീപാലങ്കാരങ്ങളാൽ അലംകൃതമാക്കി ഉത്സവാന്തരീക്ഷത്തിലാണ്.
ഹരിദ്വാറിലെ മലമുകളിലെ ദേവഭൂമി രക്ഷാ ദേവതാ ക്ഷേത്രങ്ങളായ മാനസാ ദേവീ-ചണ്ഡീ ദേവി ക്ഷേത്രങ്ങളും അലംകൃതമാണ്. കൂടാതെ ‘സുരക്ഷാ സേനാ സേവനങ്ങൾ ക്ഷേത്ര പൂജാ ഒരുക്കങ്ങൾ. പിതൃമോക്ഷതർപ്പണ കുടീരങ്ങൾ, സുരക്ഷിതമായുള്ള സ്നാനത്തിനായി റോപ്പുകൾ, ശക്തമായ ഒഴുക്കിലകപ്പെടുന്നവരെ രക്ഷിക്കാനുള്ള നീന്തൽ പരിശീലകർ ഏതു ഘട്ടത്തെയും നേരിടാനുള്ള ടാസ്ക് ഫോഴ്സ് സൈനികർ തുടങ്ങി വിവിധ സുരക്ഷാ സൗകര്യങ്ങൾ അർദ്ധ കുംഭമേള തീർത്ഥ സ്നാനത്തിനായി ദേവഭൂമിയിൽ ഒരുക്കിക്കഴിഞ്ഞു.
വിശ്വഹിന്ദു പരിഷത്ത്-സംഘപരിവാർ അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ പ്രവർത്തക സംഘങ്ങളും അർദ്ധ കുംഭമേള തീർത്ഥ സ്നാന ഭക്തസേവനത്തിനായി സജ്ജമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: