കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി കേരളത്തില്‍ മാറി മാറി ഭരണം നടത്തുന്ന മുന്നണി സംവിധാനത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന വ്യക്തമായ സന്ദേശമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ നാളിതുവരെയുള്ള സ്വീകരണങ്ങള്‍ തെളിയിക്കുന്നത്.
കേരള രാഷ്ട്രീയത്തെ ശരിയായ ദിശയിലേക്ക് നയിച്ച് വികസനത്തിന്റെ പടവുകള്‍ കയറ്റുവാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയൂ എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്ത യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ചതിനെക്കാള്‍ ഉള്ള നേട്ടങ്ങള്‍ കഴിഞ്ഞ ഒന്നരവര്ഷത്തിനിടെയില് മോദി സര്‍ക്കാര്‍ നല്കി കഴിഞ്ഞു.
അന്ന് എട്ടു കേന്ദ്രമന്ത്രിമാരും കേരളത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നു. എന്നാല്‍ ഒരു എംപി പോലും ഇല്ലാതെയാണ് കേരളത്തിന് കേന്ദ്രം വാരിക്കോരി നല്‍കുന്നത്.
കേരളത്തില്‍ ഒരു വലിയ രാഷ്ട്രീയമാറ്റത്തിന് കളമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. രണ്ട് മുന്നണികളും മാറി മാറി ഭരിച്ച് കേരളത്തെ കുട്ടിച്ചോറാക്കി. അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമായിരുന്നു അവരുടെ കൈമുതല്‍. അഴിമതിയുടെ അപ്പോസ്തലന്മാരെന്ന് ഉദ്ഘോഷിക്കുമ്പോഴും കോടതികള്‍ കയറി ഇറങ്ങുന്ന മന്ത്രിമാരോയും മുന്മന്ത്രിമോരോയുമാണ് കാണാന്‍ കഴിയുന്നത്.
ഭരണത്തിലേറുമ്പോള്‍ പരസ്പര സംരക്ഷണമാണ് അവരുടെ മുദ്രാവാക്യം. ഇതിനെ പൊളിച്ചെഴുതുകയെന്ന ലക്ഷ്യമാണ് ബിജെപിയ്ക്കുള്ളത്. അഴിമതിയും വര്‍ഗീയ പ്രീണനവുമാണ് രണ്ടുമുന്നണികളുടെയും കൈമുതല്‍. അതിനുവേണ്ടി ഏതറ്റംവരെ പോകാന്‍ അവര്‍ തയ്യാറാണ്. ന്യൂനപക്ഷത്തെ വോട്ടുബാങ്കായാണ് അവര്‍ കാണുന്നത്. മറിച്ച് അവര്‍ക്കുള്ള സംരക്ഷണമാണ് ബിജെപി പറയുന്നത്.
ഒരു മൂന്നാം ശക്തിയിലൂടെ മാത്രമേ കേരളത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ, ഇതിന് നേതൃത്വം നല്‍കുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം ഇതിനകം ഒട്ടോറെ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, പാലക്കാട്ട് ഐഐടി, ലക്ഷം വീട് പുനരുദ്ധാരണത്തിനായി വീടൊന്നിന് ഒരു ലക്ഷം രൂപാ വീതം അനുവദിക്കല്‍, റബ്ബറിന്റെ സംരക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, കൊപ്ര താങ്ങുവില പ്രഖ്യാപനം, റബ്ബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധയില്‍ ഉള്‍പ്പെടുത്തല്‍, സംസ്ഥാനത്തെ ഐടി വികസനത്തിന് മുന്‍തൂക്കം എന്നിവ അവയില്‍ ചിലതുമാത്രമാണ്.
റെയില്‍വേയുടെ വികസനത്തിനായി റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറും എടുത്തു പറയേണ്ടതാണ്. റെയില്‍വേയുടെ വികസനത്തിന് സ്ഥലം നല്കുവാനുള്ള ബാധ്യത സംസ്ഥാനത്തിനാണ് അത് യഥാസമയം ലഭ്യമാകാത്തതാണ് വികസനത്തിനുള്ള പ്രധാന തടസ്സം. അതുമാറ്റി എടുക്കേണ്ട ചുമതല കേരളത്തിനാണ്. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം ബിജെപിയ്ക്ക് പ്രാതിനിധ്യം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.
വികസനം രാജ്യമൊട്ടാകെ ഉണ്ടാകണമെന്നാതാണ് ലക്ഷ്യം. വടക്ക്കിഴക്കന്‍ മേഖലകളുടെ വികസനമില്ലാതെ രാജ്യത്തിന് വികസനമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസ്താവിച്ചതു ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത്, മറിച്ച് സമയബന്ധിതമായി അവ നടപ്പാക്കുന്നതോടെപ്പം സമസ്ത രംഗത്തും വികസനം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്.
പറഞ്ഞതു വന്നത്, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ വികസനം എത്തിക്കുവാനുള്ള അക്ഷിണ യത്നത്തിലാണ് മോദി സര്‍ക്കാര്‍. ജമ്മുവിന് കഴിഞ്ഞ തെരഞ്ഞടുപ്പിലൂടെ ആ ലക്ഷ്യം നേടി എടുക്കുവാന്‍ കഴിഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളവും ആ പാതയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ള പ്രയത്നത്തിലാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ പുതിയ സാരഥികള്‍. വിമോചന യാത്രയ്ക്ക് ശേഷം തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: