ഗുവാഹത്തി: സാഫ് ഗെയിംസില്‍ ഇന്നലെ നിര്‍ണ്ണയിക്കപ്പെട്ട ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലെ ആറില്‍ അഞ്ച് സ്വര്‍ണ്ണവും ഇന്ത്യക്ക് സ്വന്തം. ഒരെണ്ണം പാക്കിസ്ഥാന്.
പുരുഷന്മാരുടെ 74 കി.ഗ്രാം വിഭാഗത്തില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ആസാദ് ബട്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ പ്രദീപും 97 കി.ഗ്രാം വിഭാഗത്തില്‍ അഫ്ഗാനിസ്ഥാന്റെ രജബ് നസേരിയെ കീഴടക്കി മൗസം ഖടാരിയും സ്വര്‍ണ്ണം നേടി.
വനിതകളുടെ 63 കി.ഗ്രാം വിഭാഗത്തില്‍ ശില്പി ഷിയോറന് ശ്രീലങ്കയുടെ രാം രൂപ സിങിനെയും 69 കി.ഗ്രാം വിഭാഗത്തില്‍ രജനി നേപ്പാളിന്റെ ലില സിങിനെയും 75 കി.ഗ്രാം വിഭാഗത്തില്‍ ഹരിയാനയുടെ ഇന്ത്യന്‍ താരം നിക്കി ഡബ്ല്യു.പി.സി.കെ.ആര്. വീരസിങിനെയും മലര്‍ത്തയടിച്ച് പൊന്നണിഞ്ഞു. പുരുഷന്മാരുടെ 125 കി.ഗ്രാം വിഭാഗത്തിലാണ് ഇന്ത്യക്ക് സ്വര്‍ണ്ണം നഷ്ടമായത്. ഈവിഭാഗത്തില് സ്വര്‍ണ്ണം പാക്കിസ്ഥാന്. ഇന്ത്യയുടെ മന്ദീപിനെ കീഴടക്കി പാക്ക് താരം സമാന് അന്‍വര്‍ പൊന്നണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: