കേരളത്തില്‍ ദിനംപ്രതി ചൂടു കൂടിവരുന്നു. ആലപ്പുഴയിലും കൊല്ലം പുനലൂരിലുമാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് – 37 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ താപനില ആലപ്പുഴയില്‍ 25 ഡിഗ്രിയും പുനലൂരില്‍ 21ഡിഗ്രി സെല്‍ഷ്യസുമാണ്.
കണ്ണൂരിലും പാലക്കാടും 36 ഡിഗ്രി സെല്‍ഷ്യല്‍ ഉയര്‍ന്ന താപനിലയായിരുന്നു. സിയാല്‍ കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കൂടിയ താപനില 36 ഡിഗ്രിയും കുറഞ്ഞ താപനില കൊച്ചിയില്‍ 22ഡിഗ്രിയും കോട്ടയത്തും കോഴിക്കോടും യഥാക്രമം 24 ഉം 25 ഉം ഡിഗ്രി സെല്‍ഷ്യസുമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കുന്ന ചൂടാണിപ്പോഴുള്ളത്. ഈ വര്‍ഷം കേരളത്തില്‍ മഴ വളരെ കുറവാണ് കിട്ടിയിരിക്കുന്നത്. അതുകൊണ്ട് പവര്‍കട്ടും നമുക്ക് പ്രതീക്ഷിക്കാം.
ചൂട് കൂടിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ തീ പിടിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എറണാകുളം കളമശ്ശേരിയില്‍ ഒരു ദിവസം ഒമ്പതോളം തീ പിടിത്തമാണ് തൃക്കാക്കര ഫയര്‍ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കൊടും വേനല്‍ക്കാലത്ത് ഉപഭോക്താക്കള്‍ക്ക് കൊടുക്കാനുള്ള ഗ്യാസ് സിലിണ്ടറുകള്‍ നടുറോഡുകളില്‍ സൂക്ഷിക്കുന്നത് വന്‍ അപകടത്തിനു കാരണമാകുമെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊച്ചി, വൈപ്പിന്‍, ഏലൂര്‍, ചേരാനെല്ലൂര്‍, മുപ്പത്തടം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്നതോടെ കുടിവെള്ളത്തിനായി ജനം പരക്കം പായും. കൊടും ചൂടില്‍ നിന്ന് രക്ഷയ്ക്കായി വൈദ്യുതി ഫാനുകളോ എ.സിയോ ഉപയോഗിച്ചാലോ മാസാവസാനം വരുന്ന ബില്ലുകള്‍ കരള്‍ പൊള്ളിക്കും. ഈ കൊടും ചൂട് കാരണം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കാരണം പലതരത്തിലുള്ള അസുഖങ്ങളും ജനങ്ങള്‍ക്കുണ്ടാക്കുന്നു (പനി, ജലദോഷം, ചിക്കന്‍ബോക്സ്, ചെങ്കണ്ണ് തുടങ്ങിയവ). എന്നാല്‍ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്നിന്റെ ദൗര്‍ബല്യവും ഡോക്ടര്‍മാരുടെ അഭാവവും ജനങ്ങളില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
കൊടുംചൂടില്‍ നിന്ന് രക്ഷയ്ക്കായി വഴിയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തന് ജ്യൂസുകളും പൊട്ടുവെള്ളരി ജ്യൂസ്, കുലുക്കി സര്‍ബ്ബത്ത് തുടങ്ങിയവ വൃത്തിഹീനമായ സ്ഥലത്ത് ഉണ്ടാക്കുന്നതു മൂലം അതുകഴിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകുന്നു. എന്നാല്‍ കോര്‍പ്പറേഷനുകളോ പഞ്ചായത്തുകളോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. വ്യാജ ഐഎസ്ഐ മുദ്രയിലുള്ള കുടിവെള്ളവും ഇപ്പോള്‍ വിപണിയിലുണ്ട്. അതും ജനങ്ങളില്‍ പലവിധ അസുഖങ്ങള്‍ക്കും കാരണമാകുന്നു.
കേരളത്തില്‍ മാത്രമല്ല ഏതാനും ദിവസങ്ങളിലായി ലക്ഷദ്വീപിലും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുന്നത്. അമിനിദ്വീപിലാണ് ചൂട് കൂടുതല്‍. 33 ഡിഗ്രി ഉയര്‍ന്ന ചൂടും 25 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: