തിരുവനന്തപുരം: കെഎസ്ഇബിക്കു പിരിഞ്ഞു കിട്ടാനുള്ള കുടിശിക 1964.12 കോടി രൂപ. 2015 സപ്തംബര്‍ വരെയുള്ള കണക്കാണിത്. സ്വകാര്യ സ്ഥാനങ്ങള്‍ 664.69 കോടിയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 1108.86 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 120 കോടിയും വാട്ടര്‍ അതോറിറ്റി 919 കോടിയും കുടശിക നല്‍കാനുണ്ടെന്ന് വകുപ്പു മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചു.
കേന്ദ്രനിയമം തടസമാണെങ്കിലും, പാട്ടക്കൃഷി ചെയ്യുന്നവര്‍ക്ക് വൈദ്യുതി കണക്ഷന് നല്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 2003 ലെ സപ്ലൈ കോഡ് ആണ് ഇപ്പോള്‍ തീരുമാനത്തിനു തടസം നില്‍ക്കുന്നത്. വൈദ്യുതി ലാഭിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 125 അംഗ റിസോഴ്സ് ടീമിനെ നിയമിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സെക്ഷന്‍ ഓഫീസുകളില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തി വരുന്നു, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: