പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ മനീഷി. അധികാരത്തിന്റെ നാലയലത്തുപോലും ചെന്നെത്താന്‍ ആഗ്രഹിച്ചിട്ടില്ലാത്ത വ്യക്തിത്വം. ഭാരതീയ ജനസംഘത്തിന് നാടാകെ വേരുറപ്പിച്ച ദീനദയാല്‍ജിയുടെ അകാല നിര്യാണം പ്രസ്ഥാനത്തെ ഞെട്ടിക്കുകതന്നെ ചെയ്തു. 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ സമ്മേളനത്തില്‍ വച്ചാണ് ദേശീയ അധ്യക്ഷ പദം ഏറ്റെടുത്ത് കേവലം 41 ദിവസത്തിനകമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മുഗള്‍സരായ് റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ.
ദീനദയാല്‍ജി ചുരുങ്ങിയ കാലത്തിനുള്ളില്‍ രാഷ്ട്രത്തിന് ഒരു പുതിയ അര്‍ത്ഥവും വ്യാപ്തിയും നല്കി. ഏകാത്മ മാനവദര്‍ശനം എന്ന ചെറു പുസ്തകം മാത്രം മതി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ടുകള്‍ നിലനില്ക്കാന്. കമ്യൂണിസവും മുതലാളിത്തവും ലോകത്ത് അജയ്യശക്തിയായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് അതിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി ഭാരതീയ ദര്‍ശനത്തിന്റെ അര്‍ത്ഥം ഈ ചെറു പുസ്തകത്തിലൂടെ അദ്ദേഹം ലോകത്തിന് മുമ്പില്‍ നല്‍കിയത്. ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തിന് രൂപം നല്കിയപ്പോള് അതിന്റെ ജനറല്‍ സെക്രട്ടറിയായിട്ടായിരുന്നു പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.
ഒരു തികഞ്ഞ വംശീയവാദിയായിരുന്നു. രാഷ്ട്രം എന്ന വികാരം മാത്രമല്ല, മാംസവും ചോരയുമുള്ള രാഷ്ട്രത്തെയും അദ്ദേഹം സ്നേഹിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് ദേശസ്നേഹം അന്താരാഷ്ട്രവാദിയാകുന്നതിന് തടസമായില്ല. മറ്റൊരര്‍ത്ഥത്തില്‍ ദേശീയതയുടെ സ്വാഭാവികമായ വളര്‍ച്ചയാണ് അദ്ദേഹത്തിന് അന്താരാഷ്ട്രീയം.
പാരമ്പര്യമായി നിര്‍വ്വചിക്കപ്പെട്ടിരുന്ന ‘ രാഷ്ട്ര’ സങ്കല്പത്തിന് മറ്റൊരു മാനം നല്കിയ ആദ്യ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഓരോ രാഷ്ട്രത്തിനും ഒരു ആത്മാവ്, അതിന്റെ ‘ചിതി’ ഉണ്ട്. എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രത്തിനെ ഉണര്‍ത്തുന്ന കരുത്തും ഊര്‍ജവും ‘വിരാട്’ ആണ്. അത് നിയന്ത്രിക്കുന്നത് ‘ചിതി’ ആണ് ശരീരത്തിലെ പ്രാണം പോലെയാണ് രാഷ്ട്രത്തിന്റെ ‘വിരാട്’ ‘പ്രാണന്’ ശരീരത്തിലെ അവയവങ്ങള്‍ക്ക് കരുത്തുപകരുകയും ധീഷണ ചൈതന്യവത്താക്കുകയും ശരീരവും ആത്മാവും ഒന്നിച്ച് നിര്‍ത്തുകയും ചെയ്യുന്നതുപോലെ ശക്തമായ ‘വിരാട്’ മാത്രമേ ഒരു രാഷ്ട്രത്തില്‍ ജനാധിപത്യം വിജയിപ്പിക്കാനും സര്‍ക്കാര്‍ ഫലപ്രധമാക്കാനും കഴിയുകയുള്ളൂ.’ എപ്പോള്‍ ‘വിരാട്’ ഉണര്‍ന്നിരിക്കുന്നുവോ അപ്പോള്‍ വൈവിധ്യം സംഘര്‍ഷത്തിലേക്ക് നീങ്ങുകയില്ല. ജനങ്ങള്‍ ശരീരത്തിലെ അവയവങ്ങള്‍ പോലെയോ കുടുംബത്തിലെ അംഗങ്ങള്‍ പോലെയോ പരസ്പരം സഹകരിക്കുന്നു’.
മാനവരാശിക്ക് കേവലം ഭൂരിപക്ഷ ഭരണമല്ല ധര്‍മ്മ രാജ്യമാണ് വേണ്ടതെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്തവണ്ണം പ്രഖ്യാപിച്ച സ്വതന്ത്ര്യാനന്തര ഭാരത്തിലെ ആദ്യ രാഷ്ട്രീയക്കാരനും അദ്ദേഹമാണ്.
പണ്ഡിറ്റ്ജി ‘ഭാരതീയത’ യുടെ വക്താവായിരുന്നു. അത് ദേശീയ പൈതൃകമായതു കൊണ്ടു മാത്രമാണ്. മാനവരാശിയുടെ ദുരിതങ്ങള്‍ പൊതുവെയും ഭാരതത്തിന് പ്രത്യേകിച്ചും പരിഹരിക്കാന്‍ കഴിയുന്നത്. ഭാരതീയ സംസ്കൃതിയുടെ ആധാരത്തില്‍ മാത്രമാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പാശ്ചാത്യര്‍ക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം സാമൂഹിക അച്ചടകവുമായി പൊരുത്തപ്പെടാനാകുമോ? ഭൗതികതയിലൂന്നിയ പശ്ച്യത്ത്യ ലോകത്തിന് സ്വാതന്ത്യം അതിവേഗം തന്നിഷ്ടത്തിലേക്ക് താഴും. അച്ചടക്കം പട്ടാള ചിട്ടയിലേക്ക് പ്രകടമായ വൈവിധ്യങ്ങള്‍ക്കിടയില്‍ മൗലികമായ ഐക്യം കൊണ്ട് വരാന്‍ പാശ്ചാത്ത്യര്ക്കാവില്ല. കാരണം അവര്‍ തുല്യതയാണ് ഐക്യമായി തെറ്റിദ്ധരിച്ചത്. അവര്‍ക്ക് ഒരിക്കലും ഭാരതീയമായ സാമ്പത്തിക- സാമൂഹിക ക്രമത്തെ അംഗീകരിക്കാനാവില്ല. കാരണം അവര്‍ സുസ്ഥിരതയെ സ്തംഭനമായി കരുതുകയും അവരുടെ സാഹസങ്ങളെ ചലനാത്മകമായി കാണുകയും ചെയ്യുന്നു.
ഭരണപരമായ അങ്ങേയറ്റം വികേന്ദ്രീകൃതമായ ഒരു കേന്ദ്രീകൃത ഭരണകൂടത്തെ കുറിച്ച് പാശ്ചാത്യ ചിന്തകള്‍ക്ക് ആലോചിക്കാനാകുന്നില്ല. കാരണം രാജാധികാരം ഇല്ലാത്ത കേന്ദ്രീകൃതമായ സര്‍ക്കാരും പ്രാദേശികമായ വ്യവസായിക ജനകീയ സ്വയം ഭരണ സ്ഥാപനങ്ങളും എന്നത് അവരുടെ ധാരണകള്‍ക്ക് അപ്പുറത്താണ്. അതാണ് ഭാരതീയ സാമൂഹിക വ്യവസ്ഥയുടെ പ്രത്യേക സ്വഭാവം. അന്താരാഷ്ട്ര സഹകരണത്തിന്റെ ആദര്‍ശവുമായി ദേശീയ സ്വാശ്രയം പൊരുത്തപ്പെടുന്നില്ലെന്ന് പാശ്ചാത്യര്‍ കരുതുന്നു. പാശ്ചാത്യര്‍ക്ക് ദേശീയത സാമ്രജ്യത്വമായി താഴാം. അന്താരാഷ്ട്രീയത സ്വന്തം രാജ്യത്തോട് കൂറില്ലായ്മ്മയാകാം.
പണ്ഡിറ്റ്ജി വ്യാഖ്യാനിച്ച ‘ഏകാത്മ മാനവ വാദ’ത്തിലൂടെ പാശ്ചാത്ത്യ ചിന്താ പദ്ധതികളിലെ പോരായ്മ്മയും അസന്തുലിതാവസ്ഥയും വ്യര്‍ത്ഥതയും തുറന്നു കാട്ടി. അദ്ദേഹത്തിന്റെ ഏകാത്മകത വ്യത്യസ്ത ദേശീയ സംസ്കാരങ്ങളിലൂടെ സംഭാവനകളിലൂടെ ഉരിതിരിഞ്ഞു വരുന്നതും ‘ഭൗതിക വാദം’ ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങളും ചേര്‍ന്ന് സന്തുഷ്ടമാക്കുന്നതുമായ ‘ മാനവ ധര്‍മ്മ’ ത്തിലൂടെ രൂപപ്പെടുന്ന ലോക വ്യവസ്ഥതയെ കുറിച്ച് വിഭാവനം ചെയ്യുന്നു.
ദീനദയാല്‍ജി ഒരു ‘ദൃഷ്ടാവാ’യിരുന്നു. വെറുമൊരു തത്ത്വ ചിന്തകനായിരുന്നില്ല, ഒരു ടൈം മെഷീനെ പോലെ നൂറ്റാണ്ടുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാനും പൗരാണിക ദൃഷ്ടാക്കളുമായും വരാനിരിക്കുന്ന തലമുറകളുമായും മുഖാമുഖം നില്‍ക്കാനും അദ്ദേഹത്തിന്റെ ‘സാധന’ കൊണ്ടും ധര്‍മ്മവുമായി താദാത്മ്യം പ്രാപിച്ചതുകൊണ്ടും കഴിഞ്ഞു. നമുക്ക് വേണ്ടി ആധുനിക പ്രശ്നങ്ങള്‍ക്ക് പൗരാണിക വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ പരിഹാരം കണ്ടെത്തുന്നു. സമീപ ഭാവിയില്‍ മാനവരാശിയെ ഗ്രസിക്കാന്‍ സാധ്യതയുള്ള വ്യാധികള്‍ കണ്ടെത്തി ‘സനാതനധര്‍മ’ ത്തില്‍ പരിശോധിച്ച് വിജയം കണ്ടെത്തിയ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു.
ദര്‍ശനമില്ലാത്ത ജനത നശിക്കുമെന്ന് പറയാറുണ്ട്. ദൃഷ്ടാവില്ലാത്ത രാഷ്ട്രം കെട്ടുപോയി നശിക്കാന്‍ വിധിക്കപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ ധര്‍മ്മം സനാധനമാണ്, ആദിയും അവസാനവുമില്ല, അതുകൊണ്ട് തെറ്റായ ആദര്‍ശം പേറുന്നവര്‍ക്ക് പ്രതീക്ഷയുടെ സന്ദേശം നല്കാന് ഓരോ കാലത്തും ഒരു ദൃഷ്ടാവിന് ജന്മം നല്‍കുക എന്നത് ഭാരത മാതാവിന്റെ പരിപാവനമായ ദൗത്യമാണ്. ഇക്കാലത്ത് സംഭ്രമിച്ചു നില്ക്കുന്ന ജനതയ്ക്ക് ഈ ധര്‍മ്മ ഭൂമി നല്കിയ വിലപ്പെട്ട വരദാനമാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ.
ബിജെപിയുടെ ആഭിമുഖ്യത്തില്‍ ദീനദയാല്‍ജിക്ക് അന്ത്യാഞ്ജലി നല്‍കിക്കൊണ്ടുള്ള അനുസ്മരണ സമ്മേളനവും രാജ്യത്തെങ്ങും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: