ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന് ലോര്‍ഡ് ജിം ഓനില്ലിന്റെ വാക്കുകള്‍ കടമെടുത്താല്‍ 2050തില്‍ ഭാരതം ലോകത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ മികച്ച സാമ്പത്തിക
ശക്തിയായി മാറും.
പ്രവചിച്ചിരിക്കുന്നത് മറ്റാരുമല്ല ബ്രിക്സ് എന്ന ചുരുക്കപേരില്‍ അറിയപ്പെടാന്‍ ചുക്കാന്‍ പിടിച്ച ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനാണ്. എന്നാല്‍, സൂക്ഷ്മാണു സംബന്ധിച്ചുള്ള പ്രതിരോധത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മികച്ച പദവിയില്‍ നിന്നും ഭാരതം താഴേക്ക് കൂപ്പുകുത്തിയേക്കാമെന്ന് താക്കീതും കഴിഞ്ഞദിവസം തന്നിരുന്നു.
2050തോടെ രോഗാണു പ്രതിരോധമേഘലയില് ഭാരതം ലക്ഷക്കണക്കിന് ജീവന് സമാധാനം പറയേണ്ടി വരും. അണുബാധ പ്രതിരോധവും നിയന്ത്രണവും നിരീക്ഷണവും എന്ന വിഷയത്തില്‍ ലണ്ടനില്‍ നടന്ന പ്രബന്ധത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കൂടാതെ ഭാരതത്തിന്റെ ഉത്പാദനത്തില്‍ കാര്യമായി കോട്ടം തട്ടും. ജനസംഖ്യാപരമായ ലാഭമാണ് ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ ശ്കതിയെങ്കിലും ഭാവിയില്‍ അത് ഉണ്ടാക്കുന്നതില്‍ പിന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകോത്തര പ്രശ്നമായ മരുന്നുകളുടെ പ്രതിരോധത്തിനുള്ള പ്രതിരോധ രോഗാണു അവലോകനത്തിനായുള്ള ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബ്രിട്ടണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ്. ഈ പഠനത്തെ അടിസ്ഥാനമാക്കി ശുചീകരണ നടപടികളും, പ്രതിരോധ നടപടികളും, നിയന്ത്രണ നടപടികളും, പ്രതിരോധത്തിനാവശ്യമായ ജാഗ്രത നിര്‍ദ്ദേശങ്ങളും തുറന്ന് കാണിക്കുന്നതിന് പുറമെ പ്രശ്നങ്ങളുടെ ഒരു മുഴുവന്‍ രൂപരേഖ തയ്യാറാക്കി 2016 മേയില്‍ വൈഡര്‍ ഗ്ലോബല്‍ കമ്മ്യൂണിറ്റിയില്‍ കാമറൂണ്‍ അവതരിപ്പിക്കും. ഭാരതം ജി20യില്‍ അംഗമാകണമെന്നും സുപ്രധാന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും ആഗ്രഹമുണ്ടെന്ന് ജിമും മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനുമായ ഗോള്‍ഡ്മാന്‍ സാച്ചസും അഭിപ്രായപ്പെട്ടു.
2016 മേയിലെ സമ്മേളനത്തിലെ നിര്‍ദ്ദേശങ്ങള്‍ ജി20യിലെ സാമ്പത്തിക മന്ത്രിമാര്‍ പരിഗണിക്കും. ജി20 ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല അണുബാധ നിയന്ത്രണം, ആന്റിബയോട്ടിക്കിന്റെ ഉപയോഗം, കാര്‍ഷിക രംഗത്തെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം എന്നീ കാര്യങ്ങളില്‍ യു.എന്‍ ഉടമ്പടി ഉയര്‍ത്തുമെന്നും പ്രതീക്ഷയുണ്ട്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിലും ഇന്തോനേഷ്യയിലും ബ്രസീലിലും നൈജീരിയിലും 500 ദശലക്ഷത്തോളം ആന്റിബയോട്ടിക്കുകളുടെ കോഴ്സുകളാണ് അതിസാരത്തിനായി മാത്രം കഴിക്കുന്നത്. അത് 2030 ആകുമ്പോഴേക്കും 622ലേക്ക് ഉയരാന്‍ സാധ്യതയുണ്ട്.
പഠനത്തില്‍ എടുത്തുകാണിക്കുന്നത് ഭാരതത്തില്‍ മാത്രം 395 ദശലക്ഷത്തോളം ആളുകളാണ് അതിസാരം കൊണ്ട് വലയുന്നത്. കൃത്യമായ ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ 2030ഓടെ ഇത് 114ലില്‍ എത്തിനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചിത്വ ഭാരതം പദ്ധതി ഒരു ശുഭലക്ഷണമാണ്. അത് ആളുകളിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രവണത കാണുന്നു. ഇതിനായി കഠിനമായി ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗാണു പ്രതിരോധം എന്ന വിഷയത്തില്‍ നരേന്ദ്രമോദിയും ഡേവിഡ് കാമറൂണും തമ്മില്‍ ചര്‍ച്ച നടത്തിയതായും പ്രശ്ന പരിഹാരത്തിനായി ഭാരത ആരോഗ്യ മന്ത്രാലയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ഭാരതത്തില്‍ രോഗാണു പ്രതിരോധം സങ്കീര്‍ണമാണെന്നും പറഞ്ഞു.
പ്രതിരോധത്തിന്റെ കാര്യത്തില്‍ കൃത്യമായകണക്കുകളൊന്നും തന്നെയില്ലെന്നും. ഭാരതത്തില്‍ നല്ലൊരു വിഭാഗം ആളുകള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത് ഇവര്‍ക്ക് ഉയര്‍ന്ന ആരോഗ്യ പരിപാലനം നല്‍കണമെന്നും തുടക്കക്കാരോടായി അദ്ദേഹം പറഞ്ഞു.
അസുഖങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെ തടയുവാന്‍ കഴിയില്ല. മറ്റുപായങ്ങളാണ് നമുക്കാവശ്യം, പ്രധാനമായും രാജ്യത്തില്‍ നിലനില്‍ക്കുന്ന ക്ഷയത്തിനുള്ള മരുന്നിന്റാതാണ് ആദ്യം വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: