ലണ്ടന്‍: കളം നിറഞ്ഞുകളിച്ച ഹാരി കെയ്നിന്റെ നാലു ഗോളുകളില്‍ ടോട്ടന്‍ഹാം ഹോട്സപറിന് മിന്നുന്ന വിജയം. പ്രീമയിര്‍ ലീഗലെ അവസാനത്തെതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. മികച്ച ഫോം നിലനിര്‍ത്തുന്ന സണ്‍ ഹ്യൂങ്ങ് മിന് രണ്ടു ഗോള്‍ നേടി.
ഈ വിജയത്തോടെ 83 മൂന്ന് പോയിന്റുമായി ടോട്ടന്‍ഹാം രണ്ടാം സ്ഥാനം നിലനിര്‍ത്തി.അവസാന ലീഗ് മത്സരത്തില്‍ അവര്‍ ഹള്‍ സിറ്റിയെ നേരിടും. നാലു ഗോള്‍ കുറിച്ചതോടെ ഹാരി കെയ്ന്‍ ലീഗില്‍ 26 ഗോളുമായി മുന്നിലെത്തി.എവര്‍ട്ടണിന്റെ റോലേു ലുക്കാക്കയാണ് തൊട്ടു പിന്നില്‍-24 ഗോള്‍. ആഴ്സണലിന്റെ അലക്സി സാഞ്ചസ് 23 ഗോളുമായി മൂന്നാം സ്ഥാനത്താണ്.
അവസാന മത്സരത്തില്‍ ഒന്ന് രണ്ട് ഗോളുകള്‍ കൂടി നേടി ടോപ്പ് സ്കോറര്‍ക്കുളള സ്വര്‍ണ പാദുകം നേടാനാഗ്രഹിക്കുന്നതായി മത്സരശേഷം കെയ്ന്‍ പറഞ്ഞു.
സ്വര്‍ണപാദുകം എനിക്കും മികച്ച ഗോളിക്കുളള സ്വര്‍ണ ഗ്ലൗ സ് ടോട്ടന്‍ഹാം ഗോളിയായ ഹ്യൂഗോ ലോറിസിനും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെയ്ന്‍ വെളിപ്പെടുത്തി. ടോട്ടന്‍ഹാം ആധിപത്യം സ്ഥാപിച്ച മത്സരത്തിന്റെ 25-ാം മിനിറ്റില്‍ കെയ്ന്‍ സ്കോറിങ്ങിന് തുടക്കം കുറിച്ചു.പതിനൊന്ന് മിനിറ്റുകള്‍ക്കുശേഷം സണ്‍ ലീഡ് 2-0 ആയി ഉയര്‍ത്തി.ഇടവേളയക്ക് രണ്ടു ഗോളിന് ടോട്ടന്‍ഹാം മിന്നില്‍ നിന്നു.
രണ്ടാം പകുതിയില്‍ ലെസ്റ്ററിന്റെ ബെന്‍ ചില്‍വെല്‍ ഒരുഗോള്‍ മടക്കി.ഉടന്‍ തന്നെ കെയ്ന്‍ ഒരുഗോള്‍ കൂടി നേടി.71-ാം മിനിറ്റില്‍ സണ്‍ വീണ്ടും വല ചലിപ്പിച്ചു.അവസാനത്തെ രണ്ടു മിനിറ്റില്‍ കെയ്ന്‍ രണ്ടു ഗോള്‍ കൂടി നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: