ഹാമില്ട്ടണ്ന്: പ്രതിരോധനിരയിലെ സുനിതാ ലാക്രയ്ക്ക് പിറകെ മധ്യനിരക്കാരി നവ്ജ്യോത് കൗറും രാജ്യാന്തര മത്സരങ്ങളില്‍ സെഞ്ചുറി കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ഹോക്കി പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങിയതോടെയാണ് നവ്ജ്യോത് കൗര്‍ നൂറു തികച്ചത്.
നാപ്പിയറില്‍ 2012 ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് കൗര്‍ രാജ്യാന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികവാര്‍ന്ന പ്രകടനത്തിലൂടെ കൗര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു. 2015 ലെ ഹോക്കി ലോക ലീഗ് സെമികളിച്ച ടീമിലെ അംഗമായിരുന്നു.ഈ ഇന്ത്യന്‍ ടീം ഒളിമ്പിക്സിന്റെ പടിവാതുക്കല്വരെയെത്തി.
പതിനേഴാമത് ഏഷ്യന്‍ ഗെയിംസ്, റിയോ ഒളിമ്പിക്സ്, നാലാമത് ഏഷ്യന്‍ വിനിത ചാമ്പ്യന്‍സ് ട്രോഫി, ലോക വനിത ഹോക്കി ലീഗ് റൗണ്ട് രണ്ട് തുടങ്ങിമത്സരങ്ങളില് കളിച്ചിട്ടുണ്ട്.
നൂറു മത്സരങ്ങള്‍ തികച്ച കൗറിനെ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് സെക്രട്ടറി ജനറല്‍ മുഷ്താഖ് അഹമ്മദ് അഭിനന്ദിച്ചു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ്മത്സരത്തിലാണ് സുനിത ലാക്ര സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: