ഹാമില്ട്ടണ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തുടര്‍ച്ചയായ നാലാം തോല്‍വി. ന്യൂസിലന്‍ഡിനെതിരായ അഞ്ചുടെസ്റ്റകുളുടെ നാലാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.
ആദ്യ മത്സരങ്ങളില്‍ തോറ്റ ഇന്ത്യ നാലാം മത്സരത്തിന്റെ തുടക്കത്തില്‍ ശക്മായി പൊരുതി. ഒന്നിലേറെ തവണ അവര്‍ ഗോള്‍ ലക്ഷ്യംവെച്ച് ഷോട്ടുകളും പായിച്ചു. പക്ഷെ ന്യൂസിലന്‍ഡിന്റെ പ്രതിരോധം ഇന്ത്യന്‍ നീക്കങ്ങള്‍ തടഞ്ഞു.
പതിനാലാം മിനിറ്റില്‍ വീണുകിട്ടിയ അവസരം മുതലാക്കി അവര്‍ മുന്നിലെത്തി. റേച്ചല്‍ കമ്ക്യാനാണ് സ്കോര്‍ ചെയ്തത്. ഏറെ താമസിയാതെ രണ്ടാം ഗോളും പിറന്നു.പെനാല്‍റ്റി കോര്‍ണര്‍ ജോപ്പ് ഗോളാക്കി മാറ്റി.രണ്ട് ഗോളിന് പിന്നിലായ ഇന്ത്യ ഗോള്‍ നേടാന്‍ പല നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊക്കെ ന്യൂസിലന്‍ഡ് ഫലപ്രദമായി തടഞ്ഞു.26-ാംമിനിറ്റില്‍ റേച്ചല്‍ മക് ക്യാന്‍ രണ്ടാം ഗോളിലുടെ ന്യൂസിലന്‍ഡിന്റെ വിജയം ഉറപ്പാക്കി.
ആദ്യ ടെസറ്റില്‍ ഒന്നിനെതിരെ നാലുഗോളുകള്ക്കും രണ്ടാം ടെസ്റ്റില്‍ രണ്ടിനെതിരെ എട്ടുഗോളുകള്ക്കും മൂന്നാം ടെസ്റ്റില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കുമാണ് ഇന്ത്യ തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: