പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്‍പാറയിലെ ഗ്രേസ് കെയര്‍ മൂവ്മെന്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ദല്‍ഹിയില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കാന്‍ തീരുമാനം.
സംഭവത്തില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരായ അജിമാത്യു ജോര്‍ജ്, ജോണ്‍ എന്നിവര്‍ക്കെതിരെ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. മാനേജര്‍ അജി മാത്യു ജോര്‍ജ്ജിനെ അറസ്റ്റ്ു ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി കൊഴിഞ്ഞാമ്പാറ സിഐ വി.ഹംസ പറഞ്ഞു. കേൂടുതല് അന്വേഷണത്തിന് പൊലീസ് ഇയാളെ കസ്?റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ജാണിനെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. 17 കുട്ടികളെയാണ് ട്രെയിന്മാര്ഗ്ഗം പാലക്കാടെത്തിച്ചത്. ഇതില്‍ മൂന്നുപേരെ തിരുവനന്തപുരത്തേക്ക് മാറ്റിയതായും പറയുന്നു. ബാക്കി 14പേരാണ് മേനോന്‍പാറയിലെ വീട്ടിലുണ്ടായിരുന്നത്. മേനോന്‍പാറയിലെ ഗ്രേസ് കെയര്‍ സ്ഥാപനത്തിന് അനാഥാലയം നടത്തുന്നതിനുളള ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടേക്ക് നോയിഡയില്‍ നിന്നും എത്തിച്ച കുട്ടികളെ തിരിച്ചയക്കാന്‍ ശിശു സംരക്ഷണ വകുപ്പും , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും തീരുമാനിച്ചത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ യാതൊരു വിധ രേഖകളുമില്ലാതെയാണ് കുട്ടികളെ എത്തിച്ചതെന്ന് കണ്ടെത്തി.
നോയിഡയിലെ ചൈല്‍ഡ് ഫെയര്‍ കമ്മറ്റിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കുട്ടികളെ തിരിച്ചയയ്ക്കുമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന് വ്യക്തമാക്കി.
10 മുതല്‍ 15 വരെ പ്രായമുളള 14 കുട്ടികളെയാണ് മതിയായ രേഖകളില്ലാതെ മേനോന് പാറയിലെ ഗ്രേസ് കെയര്‍ എന്ന സ്ഥാപനത്തിലെത്തിച്ചത്. അങ്കണവാടി ജീവനക്കാരുടെ ഗൃഹസന്ദര്‍ശനത്തിനിടെയാണ് വാടകവീട്ടില്‍ അനധികൃതമായി കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
കുട്ടികളെ കൊണ്ടുവരുന്ന സംസ്ഥാനത്തു നിന്നുള്ള ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) അനുമതി അഥവാ എന്‍ഒസി, കുട്ടികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അനുമതി എന്നിവ ഇവര്‍ക്ക് ആവശ്യമാണ്. എന്നാല്‍, ഇതില്ലാതെയാണു കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഇവര്‍ ദല്‍ഹിയില്‍ നിന്നു കൊറിയര്‍ വഴി എത്തിച്ചു നല്‍കിയെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു പോലീസ്.
കുട്ടികള്‍ അനാഥരോ അവരെ സംരക്ഷിക്കാന്‍ ഏതെങ്കിലും സ്ഥാപനത്തെ രക്ഷിതാക്കള്‍ അനുവദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റാണു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: