മണ്ണാര്‍ക്കാട്: നായാടിക്കുന്നില്‍ മാലിന്യക്കൂമ്പാരം വര്‍ദ്ധിക്കുന്നു.സംഭവത്തെച്ചൊല്ലി നഗരസഭയില്‍ വാഗ്വാദം. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സന്റെ ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
പിന്നീട് നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് നായാടിക്കുന്നു ഭാഗത്ത് പനി ക്ലിനിക്ക് ആരംഭിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു അതേസമയം വികസന കാര്യ-ക്ഷേമകാര്യ ചെയര്മാന് സ്ഥാനങ്ങല്‍ സിപിഎമ്മിന്റെ കൈവശമാണ്.
അവരുടെ ഭരണ പരാജയത്തെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം കൂടിയാണിത്. ഡെങ്കിപ്പനി നായാടിക്കുന്നു ഭാഗത്ത് വ്യാപകമായി ആഴ്ച്ചകള്‍ പിന്നിട്ടെങ്കിലും അത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കൗണ്‍സിലര്‍മാര്‍ പരാജയമായിരുന്നു.നഗരസഭയില്‍ ഉപരോധ സമരം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു ഡിവൈഎഫ്ഐയുടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: