അരൂര്‍: സ്ത്രീ സുരക്ഷയുടെ ഭാഗമായി അരൂര്‍ പഞ്ചായത്തില്‍ എത്തുന്ന വനിത പോലീസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നില്ലെന്ന പരാതി. ജനമൈത്രി പോലീസിന്റെ രണ്ടു വനിത പോലീസുകാരണ് എല്ലാ ചൊവ്വാഴ്ചയും പഞ്ചായത്തില്‍ എത്തുന്നത്. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ ഇവിടെ അറിയിക്കുകയും ചര്‍ച്ചകളിലൂടെ പരിഹരിച്ച് തീര്പ്പാക്കുന്നതിനുമായാണ് ഈപദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തുകളില്‍ എത്തുന്ന വനിത പോലീസുകാര്‍ക്ക് പരാതികളുമായി എത്തുന്നവരുമായി സംസാരിക്കുകയും പരാതി പരിഹരിക്കുകയും ചെയ്യുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റുമായി ഒരു മുറി അനുവദിക്കണമെന്നുമാണ് നിയമം. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ യാതൊരു വിധ സഹായവും ലഭ്യമാക്കുവാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: