ഭൂതാനി ന ച മത്സഥാനി
എല്ലാ ഭൗതിക വസ്തുക്കളും-കോടിക്കണക്കിന് ബ്രഹ്മാണ്ഡങ്ങളും ബ്രഹ്മാവ് മുതല്‍ കീടങ്ങള്‍ വരെയുള്ള ചരാചരങ്ങളും എന്നെ ആശ്രയിച്ചു നില്ക്കുന്നുവെങ്കിലും ഒന്നും എന്നോട് ചേര്‍ന്നു നില്ക്കുന്നില്ല. ഒരു പാത്രത്തില്‍ ഒഴിച്ചുവച്ച നെയ്യ് പാത്രത്തോട് ചേര്‍ന്നു നില്ക്കുന്നതുപോലെ ചേര്‍ന്നുനില്‍ക്കുന്നില്ല.
”അസംഗോ ഹ്യയം പുരുഷഃ (ആദി പുരുഷന് ഒന്നിനോടും സംഗം-ചേര്‍ച്ച ഇല്ല. വേദം മുന്‍പേ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ എല്ലാത്തിലും ഞാന്‍ വ്യാപിച്ചു നില്‍ക്കുന്നുവെന്നും എല്ലാം എന്നെ ആശ്രയിച്ചു നില്‍ക്കുന്നുവെന്നും മുന്‍ ശ്ലോകത്തില്‍ പറഞ്ഞത് എങ്ങനെയാണ് സംഭവിക്കുന്നത്?
മേ ഐശ്വരം യോഗം പശ്ച
സര്‍വേശ്വരനായ എന്റെ അസാധാരണമായ അചിന്ത്യമായ, ശക്തിപ്രഭാവം- പരസ്പരം ഒരിക്കലും ഘടിക്കാത്തവയെ-ഘടിപ്പിക്കാനുള്ള കഴിവ്, നോക്കി മനസ്സിലാക്കൂ. ഭഗവാന്റെ ഉത്കൃഷ്ട ശക്തിയായ യോഗയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ ഇല്ല.
”പരാളസ്യശക്തിര് വിവിധൈവ
ശ്രൂയതേ തേസ(പരമപുരുഷന്റെ പരയായ ശക്തി പലതരത്തിലും പ്രവര്‍ത്തിക്കുന്നു)
നമ്മള് എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പ്രയത്നം ആവശ്യമാണ്. പല വിഘ്നങ്ങളും വന്ന് അത് നടത്താന്‍ കഴിയാതെയും വരും. ശ്രീകൃഷ്ണ ഭഗവാന് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചാല്‍ മതി, അത് നടന്നുകഴിഞ്ഞിരിക്കും. പ്രപഞ്ച സൃഷ്ടി തന്നെ അങ്ങനെയാണ് സംഭവിക്കുന്നത് എന്ന് വേദം പറയുന്നു.
”സോളകാമായത ബഹുസ്യാം”
(ഭഗവാന്, താന്‍ ബഹുവിധത്തില്‍ ആയിത്തീരട്ടേ എന്ന് ആഗ്രഹിച്ചു). അത്രയേ ഉള്ളൂ. അനന്തകോടി ബ്രഹ്മാണ്ഡങ്ങളും ബ്രഹ്മാദികളും ഉണ്ടായിക്കഴിഞ്ഞു.
ആ യോഗപ്രഭാവം ഒന്നു വിവരിക്കാമോ?
ഭൂതഭൃത്-എല്ലാത്തിനെയും ഞാനാണ് നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും. എങ്കിലും ഞാന്‍ അവയില്‍ സ്ഥിതിചെയ്യുന്നില്ല.
ജീവാത്മാവ്, ദേഹത്തെ നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും ദേഹം എന്റേതാണെന്ന അഹങ്കാരംകൊണ്ട് ദേഹത്തില്‍ ആസക്തനായിട്ടാണ്. ഞാന്‍ ഭൂതങ്ങളെ നിലനിര്‍ത്തുന്നതും പാലിക്കുന്നതും അവയില്‍ ആസക്തനായിട്ടല്ല. ജീവന് ദേഹത്തിന്റെ സഹായം പ്രതീക്ഷിക്കുന്നു. അതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
എന്റെ ആത്മാവ്- അതായത് സങ്കല്പം, ലക്ഷണമായ മനസ്സ്, ഭൂതങ്ങളെ ചരാചരങ്ങളായ ജഗത്തിനെ സൃഷ്ടിക്കുന്നു. ഇതാണ് ”മമാത്മാ ഭൂതഭാവനഃ” എന്ന വാക്യത്തിന്റെ അര്‍ത്ഥം. ഭഗവാന് സങ്കല്പശക്തികൊണ്ട് എല്ലാം നടത്തുന്നു.
ഭഗവാന് സങ്കല്പശക്തികൊണ്ടും എല്ലായിടത്തും സന്നിഹിതനാണ്. അതേസമയം അദ്ദേഹം എല്ലാറ്റില്നിന്ന് വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ആശ്രയസ്ഥാനവുമാണ് കൃഷ്ണന്. ഇതാണ് ”പശ്യമേ യോഗമൈശ്വരാ” എന്ന് ഭഗവാന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: