നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, വാര്‍ഡ് മെമ്പര്‍ ബിജു തകടിയേല്‍ എന്നിവര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ഇന്നലെ ഉച്ചയോടെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിലെത്തി അക്രമം നടത്തിയത്.
അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പേരേടത്ത് രാജേഷിനും പരിക്കേറ്റു. സിപിഎം ലോക്കല്‍ സെക്രട്ടറി വി.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. രണ്ട് മാസം മുന്‍പ് സിഐടിയുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സംവിധാനമൊരുക്കിയിരുന്നു.
നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകുമെന്ന് ചുണ്ടിക്കാട്ടി പഞ്ചായത്ത് വാഹന പാര്‍ക്കിങിനെതിരെ രംഗത്ത് വന്നിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തും, സിപിഎമ്മും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസം ഹൈക്കോടതി കേസില്‍ തീര്‍പ്പാകുന്നതുവരെ പഞ്ചായത്തിനു മുന്നില്‍ വാഹനങ്ങളൊന്നും പാര്‍ക്ക് ചെയ്യരുതെന്ന് കമ്പംമെട്ട് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി പഞ്ചായത്ത് ഓഫീസിനു മുന്നിലുണ്ടായിരുന്ന വാഹന പാര്്ക്കിങ് ബോര്‍ഡും, വാഹനങ്ങളും നീക്കി. തുടര്‍ന്ന് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ ഓഫീസിലേയ്ക്ക് ഇരച്ച് കയറി പ്രസിഡന്റിനെ മര്‍ദ്ദിച്ചെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: