പെരിന്തല്‍മണ്ണ(മലപ്പുറം): വിദ്യാലയങ്ങള്‍ സമൂഹത്തിന്റെ ചേതനാകേന്ദ്രങ്ങളായി മാറണമെന്ന് വിദ്യാഭാരതി അഖിലഭാരതീയ സഹകാര്യദര്‍ശി എന്‍.സി.ടി.രാജഗോപാല്‍. പെരിന്തല്‍മണ്ണയില്‍ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ക്ക് മാത്രമെ സംസ്കാരമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ. നന്മയുള്ള തലമുറയെ വളര്‍ത്തുന്ന സമൂഹത്തിന്റെ ജീവകേന്ദ്രമായി മാറാന്‍ ഓരോ വിദ്യാലയത്തിനും കഴിയണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ അഡ്വ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകാര്യദര്‍ശി എ.ജി.രാധാകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.ശ്രീധരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വേലായുധന്‍കുട്ടി, ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍.ഈശ്വരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: