ന്യൂദൽഹി: പിസയും, പാസ്തയും, ബർഗറും എല്ലാം കഴിക്കുന്നവർ ഒരു നിഷം ശ്രദ്ധിക്കുക, നിങ്ങൾ അമിതമായി ഫാസ്റ്റ് ഫുഡിനെ അകത്താക്കിയാൽ വൈകാതെ ക്യാൻസർ രോഗിയാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിദേശ രാജ്യങ്ങളിലല്ല ഈ പഠനങ്ങൾ നടന്നത്, മറിച്ച് നമ്മുടെ സ്വന്തം ദൽഹിയിൽ.
ദൽഹിയിലെ ശാസ്ത്ര പരിസ്ത്ഥി വകുപ്പ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. നമ്മൾ നിത്യവും കഴിക്കുന്ന ബ്രഡിന്റെ വിവിധ തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളിൽ രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമെയ്റ്റും, ഐയഡേറ്റും കൂടുതലായി കണ്ടു വരുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. പൊട്ടാസ്യം ബ്രോമെയ്റ്റും, ഐയഡേറ്റും ഏറെ വിഷാംശമുള്ള രാസപദാർത്ഥങ്ങളാണ്, ഇവയുടെ അമിത ഉപയോഗം ക്യാൻസർ രോഗത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യും.
ശാസ്ത്ര പരിസ്ഥിതി വകുപ്പ് ദൽഹിയിലെ എല്ലാ ഫാസ്റ്റ് ഫുഡ് കടകളിൽ നിന്ന് വിവിധ ബ്രെഡ് പലഹാരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയായിരുന്നു. ദൽഹിയിലെ എഴ് പ്രധാന ഫാസ്റ്റ് ഫുഡ് കടകളിലെ ബർഗർ, പിസാ, പാസ്ത തുടങ്ങിയ ബ്രെഡ് വിഭവങ്ങളിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി.
ദൽഹിയിൽ ശേഖരിച്ച 84 ശതമാനം ബ്രഡ് വിഭവങ്ങളിലും പൊട്ടാസ്യം ബ്രോമെയ്റ്റ്, ഐയഡേറ്റ് എന്നിവയിൽ ഒന്നോ അല്ലെങ്കിൽ രണ്ട് രാസവസ്തുക്കളും അളവിലും കൂടുതലായി പരിശോധനയിൽ കാണപ്പെട്ടു. പല വിദേശ രാജ്യങ്ങളും ഇത്തരത്തിലുള്ള രാസപദാർത്ഥങ്ങൾ നിരോധിച്ചിരിക്കവെയാണ് നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള മാരക വിഷാംശങ്ങൾ ചേർത്ത ഫാസ്റ്റ്ഫുഡുകൾ സുലഭമായിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: