കേരളത്തിലെ ഇടതു പക്ഷത്തിന്റെ ഈ വൻ വിജയത്തിൽ അഭിനന്ദനങ്ങൾ. എന്തായാലും ഇത്തവണ അവർ അക്രമരഹിത, അഴിമതിമുക്ത നല്ല ഭരണം കാഴ്ചവയ്ക്കും എന്ന് കരുതാം. കാരണം, ഇടതു-വലതു മുന്നണികൾ 66 വർഷം മുൻപ് സൃഷിച്ചിരുന്ന ഹിന്ദുവിരുദ്ധ മതേതരത്വത്തിന്റെ അതിശക്തമായ ചക്രവ്യൂഹം ഭേദിച്ച് ഒരു അഭിമന്യു(രാജേട്ടൻ) അകത്തു കടന്നു കഴിഞ്ഞു. അർജുനന്റെ (സുരേന്ദ്രൻ) നേതൃത്വത്തിലുള്ള പാണ്ഡവ സേന ചക്രവ്യൂഹത്തിന് തൊട്ടു പുറത്തു നിൽപ്പുണ്ട്.
71 സീറ്റ് കിട്ടും എന്ന് പറഞ്ഞുകൊണ്ട് നടന്ന ബിജെപിക്ക് ഒരു സീറ്റ് മാത്രമേ കിട്ടിയുള്ളൂ എന്ന് പറഞ്ഞു പരിഹസിക്കുന്ന സഖാക്കൾ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ജയിച്ചു വരും എന്ന് തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് ജയിക്കുകയുണ്ടായോ?
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേവല ഭൂരിപക്ഷമെങ്കിലും കിട്ടും എന്ന് പറഞ്ഞെ ഏതു രാഷ്ട്രീയ കക്ഷിയും വോട്ടു ചോദിക്കാറുള്ളു. അല്ലാതെ, ഞങ്ങൾക്ക് സീറ്റൊന്നും കിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആരും പ്രചാരണത്തിന് ഇറങ്ങാറില്ല. യുഡിഎഫും പറഞ്ഞു തങ്ങൾ തീർച്ചയായും കൂടുതൽ ശക്തിയോടെ തിരിച്ചു വരുമെന്ന്. എന്നിട്ട് തിരിച്ചു വന്നോ?
ബിജെപിയെ സംബധിച്ചിടത്തോളം ഇതൊരു വിജയം തന്നെയാണ്. കാരണം, പാർട്ടി കേരളത്തിൽ നല്ലപോലെ വളർന്നു എന്നത് തന്നെയാണ് വോട്ടുകൾ കാണിക്കുന്നത്. സ്ഥാപിതമായ നാൾ മുതൽ ഇന്നുവരെ ഒറ്റ സീറ്റും ഇല്ലാതിരുന്ന കേരളത്തിൽ ന്യൂനപക്ഷ വർഗ്ഗീയവാദികളും അധികാരത്തിനു വേണ്ടി അവരുടെ പാദസേവ വ്രതമാക്കിയ ഹിന്ദു-വിരുദ്ധ മതേതര മുഖംമൂടികളും ഒറ്റക്കെട്ടായി എതിർത്തിട്ടും ഒരു സീറ്റ് കിട്ടിയത് നിസ്സാര കാര്യം ഒന്നും അല്ല.
പിന്നെ എല്‍ഡിഎഫിന്റെ വിജയം. ബംഗാളിലെ ഓർമ്മ വച്ച് സോണിയാമ്മ ബിജെപിയെ തോൽപ്പിക്കാൻ കമ്യൂണിസ്റ്റിന് വോട്ടുചെയ്യാൻ പറഞ്ഞത് കോണ്‍ഗ്രസിന്റെ അണികൾ കേട്ടു. എന്നാൽ കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന യെച്ചൂരി സഖാവിന്റെ വാക്ക് കുട്ടിസഖാക്കൾ കേട്ടുമില്ല. പിന്നെ പൊതുസ്വഭാവം മോദി/ഹിന്ദു/ഭാരത വിരുദ്ധത ആയതുകൊണ്ട് ലീഗിലെയും കോണ്‍ഗ്രസിലെയും മുസ്ലീംങ്ങൾ എല്‍ഡിഎഫിനു സംഘടിതമായി വോട്ടുചെയ്യുകയും ചെയ്തു. സഖാക്കൾ യാക്കൂബ് മേമൻ, അഫ്സൽ ഗുരു എന്നിവർക്ക് രക്തസാക്ഷിത്വം നൽകിയതും, പാക്കിസ്ഥാനും സിന്ദാബാദ് വിളിച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചതും, “കേരൾ മാംഗേ ആസാദി” എന്ന് പറഞ്ഞ ദേശദ്രോഹി കന്നയ്യാ കുമാരനെ കൊണ്ട് പ്രചാരണം നടത്തിയതും എല്ലാം മുസ്ലിംങ്ങളെ കൂട്ടത്തോടെ എല്‍ഡിഎഫിനു വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അതാണ് എല്‍ഡിഎഫിന്റെ വിജയ രഹസ്യം.
സഖാക്കൾ ഒരു പാട് അഹങ്കരിക്കേണ്ട. ഉമ്മന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ ഏതുവിധേനയും തോൽപ്പിക്കണം എന്നുള്ള ശക്തമായ പൊതുവികാരം(anti – incumbency) ഒന്നുകൊണ്ടു മാത്രം ആണ് നിങ്ങൾ ജയിച്ചത്. എന്‍ഡിഎക്ക് വോട്ടു ചെയ്താലും എന്‍ഡിഎ ഭരണത്തിൽ എത്താൻ സാധ്യതയില്ല അത് യുഡിഎഫിനെ സഹായിച്ചേക്കും എന്ന് ഭയമുള്ള അനേകം നിഷ്പക്ഷമതികൾ ഇടതുപക്ഷത്തിന് ഇത്തവണ വോട്ടു ചെയ്തിട്ടുണ്ടാകും. ഇനിയിപ്പോൾ, കോണ്‍ഗ്രസ് ഇല്ലെങ്കിലും, പകരത്തിനു ഒരു ശക്തമായ ബിജെപി സാന്നിദ്ധ്യം വളർന്നു വന്നതുകൊണ്ട്, ഭരണത്തിൽ ശ്രദ്ധിക്കാൻ അത് പ്രേരകമാകും.
ഇനി, ഉടൻ തന്നെ കുത്തക മുതലാളി അദാനിയുടെ വിഴിഞ്ഞം പദ്ധതി റദ്ദാക്കി, അദാനിയെ തെറി പറഞ്ഞുകൊണ്ടിരുന്ന അണികളെ പ്രീതിപ്പെടുത്തും എന്ന് കരുതാമോ? അതോ അദാനിയെ ഭീഷണിപ്പെടുത്തി ബക്കറ്റു നിറക്കാൻ ആണോ, ലാവലിനിൽ നിന്ന് 375 കോടി സ്വന്തമാക്കിയ “അഴിമതി വിരുദ്ധ” സഖാവിന്റെ ഉദ്ദേശം? അതുപോലെ, “വർഗ്ഗീയവാദി”കളുടെ സർക്കാർ അനുവദിച്ച ഐഐടി യും കഞ്ചിക്കോട് കോച്ചു ഫാക്ടറിയും വേണ്ടെന്നു വയ്ക്കുമോ
സാക്ഷര കേരളത്തിൽ ഭൂരിപക്ഷവും നാറാണത്തു ഭ്രാന്തന്മാർ ആണെന്ന് തോന്നുന്നു. കഴിഞ്ഞ അഞ്ചുകൊല്ലമായി വലതുകാലിൽ ഉണ്ടായിരുന്ന മന്ത് ഇപ്പോൾ ഇടതുകാലിലേക്ക് മാറ്റി വച്ച്. ഈ മന്തിൽ നിന്ന് മോചനം വേണമെന്ന ബോധം ഇനിയും വന്നിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ ഇവിടത്തെ നാറാണത്തു ഭ്രാന്തന്മാർ ആയ ഹിന്ദു വോട്ടർമാർ ഇപ്പോൾ ഇടത്തുകാലിലേക്ക് മാറ്റിയ മന്ത് വലത്തുകാലിലേക്ക് മാറ്റി വക്കുമോ അതോ ഇനി ഈ മന്തുരോഗം വേണ്ട എന്ന് വക്കുമോ എന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: