ധാക്ക:രാജ്യത്തെ ഭീകരവാദത്തിൽ നിന്നും പൂർണ്ണമായും മുക്തമാക്കുമെന്ന് പ്രസ്താവിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന. പാർലമെന്റിൽ പ്രസംഗിക്കവെയാണ് അവർ ഭീകരവാദത്തിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ബംഗ്ലാദേശിനെ ആക്രമണങ്ങളിലൂടെ ഇല്ലാതാക്കാൻ ഭീകര സംഘടനകൾ വിചാരിക്കുന്നെങ്കില് അവര്‍ക്കു തെറ്റി. എത്ര സമയമെടുത്താലും ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും’- ഹസീന പറഞ്ഞു.
രാജ്യത്തെ മത ന്യൂന പക്ഷങ്ങൾക്കും എഴുത്തുകാർക്കും നേരെ കൊടിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞദിവസം ഒരു ഹിന്ദുപൂജാരിയെ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തുകയുണ്ടായി. അതിനു രണ്ടുദിവസം മുമ്പ് ക്രിസ്ത്യന്‍ ബിസിനസുകാരനെയും ഭീകരവേട്ടയ്ക്കു നേതൃത്വം നല്കിയ പോലീസ് ഓഫീസറുടെ ഭാര്യയെയും അക്രമികള്‍ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: