ത്യാഗം കൂടാതെ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ സാദ്ധ്യമല്ല. ‘ത്യാഗേനൈകേ അമൃതത്ത്വമാനശുഃ’ ത്യാഗത്തിലൂടെ മാത്രമേ അമൃതത്ത്വം കൈവരിക്കാന്‍ കഴിയൂഎന്നാണ്. എന്തിനും ത്യാഗം വേണം. ഒരുപരീക്ഷ ജയിക്കണെമെങ്കില് ലക്ഷ്യം വച്ച് നല്ലവണ്ണം പഠിക്കണം. ഒരു പാലം തീര്‍ക്കണമെങ്കില്‍ വളരെ ശ്രദ്ധയോടും ക്ഷമയോടും പ്രവര്‍ത്തിക്കണം.
ഏതു പ്രയത്നത്തിന്റേയും വിജയത്തിനടിസ്ഥാനം ത്യാഗമാണ്. ത്യാഗമില്ലാതെ സംസാര സാഗരം തരണംചെയ്യാന്‍ സാദ്ധ്യമല്ല. ത്യാഗമില്ലാതെ മന്ത്രം ജപിച്ചതുകൊണ്ട് മാത്രം യാതൊരു ഫലവുമില്ല. ത്യാഗമില്ലാത്തവന്‍ എത്രമന്ത്രം ജപിച്ചാലും ദേവത പ്രസാദിച്ചു എന്നു വരില്ല. ത്യാഗബുദ്ധിയുള്ളവന്‍ മന്ത്രം ജപിച്ചില്ലെങ്കിലും അവന്റെ മുന്നില്‍ ദേവത എത്തും.
അവന്റെമുന്നില്‍ സകല ദേവതകളും ദാസ്യം ചെയ്യുക വരെയുണ്ടാവും. ഇതിനര്‍ത്ഥം മന്ത്രം ജപിക്കേണ്ട എന്നല്ല. മന്ത്രജപത്തോടൊപ്പം തത്ത്വം അനുസരിച്ച് ജീവിക്കുകയും വേണം. വിത്ത് വിതച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനെ വേണ്ട വിധത്തില്‍ ശുശ്രൂഷിക്കുകകൂടി വേണം. നമ്മില്നിന്നുണ്ടാകുന്ന നല്ല കര്‍മ്മങ്ങളാണ് നമ്മള് എത്രത്തോളം വളര്‍ന്നു എന്ന് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: