ന്യൂദൽഹി: വായു മലിനീകരണവും മനുഷ്യന്റെ കിഡ്നിയും തമ്മിൽ എന്ത് ബന്ധം? എന്നാൽ ബന്ധമുണ്ട്, വായു മലിനീകരണം കിഡ്നിയെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചൈനയിലെ 282 നഗരങ്ങളിലെ 983 ആശുപത്രികൾ 71,151 രോഗികളിൽ 11 വർഷക്കാലയളവിൽ നടത്തിയ വിശകലനമായ പരിശോധനയിലാണ് വായൂ മലിനീകരണം നമ്മുടെ കിഡ്നികൾക്ക് ഗുരുതര പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയത്.
ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ വായു മലിനീകരണം നേരിടേണ്ടി വരുന്ന രോഗികളിൽ നടത്തിയ പരിശോധനയിൽ കിഡ്നിക്കു ചുറ്റും പാട രൂപപ്പെടുകയും കിഡ്നികളുടെ പ്രതിരോധ ശക്തിയെ കുറക്കുകയും ക്രമേണ കിഡ്നികളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തിയത്. ‘മെംബ്രാനസ് നെഫ്രോഫതി’ എന്നാണ്ഈ രോഗത്തിന്റെ പേര്.
വായുവിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ ( ഫൈൻ പർട്ടികുലേറ്റ് മാറ്റർ) 2.5 അളവിൽ ഉണ്ടെങ്കിൽ ഇത് ശ്വസിക്കുന്നവർക്ക് ഈ രോഗം കൂടുതലായി വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ വർഷം തോറും 13 ശതമാനം വർധനവ് ഈ രോഗത്തിന് ഉണ്ടായിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ചൈനയിൽ ഈ രോഗാവസ്ഥയെ തുടർന്ന് നിരവധിയാളുകൾക്ക് കിഡ്നി നഷ്ടപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
ഈ പഠനത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ‘ജേണൽ ഓഫ് ത അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജി’അറിയിച്ചു. നഗരപ്രദേശങ്ങളിൽ വർധിച്ച് വരുന്ന വായൂ മലിനീകരണം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പുറമെ കിഡ്നിയെയും ബാധിക്കുന്നത് ഏറെ ആശങ്കയുണർത്തുന്നതാണെന്നും സൊസൈറ്റി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: