ദൽഹിയിലെ സുൽത്താന്മാരുടെ ഭരണകാലത്ത് അവർക്കിടയിൽ ശക്തമായ ഉച്ചനീചത്വവ്യവസ്ഥ നിലനിന്നിരുന്നു. പ്രവാചകന്റെ വംശപരമ്പരയിൽ പെട്ട അറബികളാണെന്ന കാരണത്താൽ ഏറ്റവും ഉയര്‍ന്ന ജാതി സ്ഥാനം സയ്യിദ് എന്നാ വിഭാഗത്തിനായിരുന്നു. അതിനു താഴെ ആയി തുർകിക് വര്‍ഗവും പിന്നീട് അഫ്ഗാനികളും അതിനും താഴെ ഇന്ത്യൻ മതപരിവര്ത്തിതർ എന്നിങ്ങനെ ആയിരുന്നു സുൽത്താന്മാരുടെ കാലത്തെ സാമൂഹിക ക്രമം.
സുൽത്താന്റെ സഭയിൽ കൂടുതലും ഡെക്കാനികളാണെങ്കിൽ ആ സുൽത്താനെ അന്തസ്സ് കുറഞ്ഞവനായി കണക്കാക്കിയിരുന്നു. മുഹമ്മദ് ബിൻ തുഗ്ളഖ് തന്റെ ഭരണത്തിന് കൂടുതൽ വില കിട്ടാനായി ഖലീഫയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ ഇറക്കിയതായ് ചരിത്രകാരന്മാർ സാക്ഷ്യപെടുത്തുന്നു. ഖലീഫയുടെ പ്രതിനിധി ഭാരതം സന്ദർശിച്ചപ്പോൾ സുൽത്താൻ, അറബി കുതിരസവാരി ചെയുമ്പോൾ കാല് ചവിട്ടുന്ന പടി സ്വയം പിടിച്ചു ആ അറബിയെ സ്വീകരിച്ചു എന്നും പറയപ്പെടുന്നു.
അവസാന ഖില്‍ജി സുൽത്താനായിരുന്ന മുബാറക് തന്റെ കാമുകൻ ഖുസ്രു ഖാനാൽ വധിക്കപെടുകയാണ് ഉണ്ടായത്. ഗുജറാത്തി, പർവരി ആയതിനാൽ ഖുസൃവിനെ അംഗീകരിക്കാൻ ആരും തയ്യാറായില്ല . വൈകാതെ തന്നെ ഗിയസ്സുധിൻ തുഗ്ളഖ് അയാളെ വകവരുത്തി സുൽത്താനായി. അതുപോലെ തന്നെ, മുമ്പ് ബാൽബൻ സുൽത്താനാകാൻ ശ്രമിച്ചപ്പോഴും പ്രധാന എതിരാളി ആയിരുന്ന രൈഹനു ആരുടെയും പിന്തുണ ലഭിക്കാഞ്ഞത് അയാള്‍ ഹിന്ദു മതം മാറിയതായതിനാൽ ആയിരുന്നു.
സ്ത്രീ എന്നതിനെക്കാളുപരി റസിയ നേരിടേണ്ടി വന്ന എതിർപ്പുകളുടെ പ്രധാന കാരണം അവർക്ക് ആഫ്രിക്കൻ അടിമ ആയ യാക്കൂബുമായുള്ള അടുപ്പം ആയിരുന്നു. ഖുതുബ് ഉദ്ദിൻ ഐബെകിന്റെ കാലം മുതൽ കൊട്ടാരത്തിലെ എല്ലാ അധികാരങ്ങളും തുർകിക് പാരമ്പര്യം അവകാശപെട്ട 40 പ്രഭുക്കന്മാരിൽ നിക്ഷിപ്തമായിരുന്നു.
താൻ ഭാരതീയനല്ല എന്ന് തെളിയിക്കാനായി ഹസ്സൻ ഗംഗുവിനു പേർഷിയനായ ഷാ ബഹ്മാനിയുടെ വശപരംമ്പരയിൽ പെട്ടവനാണ് താനെന്ന കഥ അടിച്ചിറക്കേണ്ടി വന്നു.
ഇതാണ് ദല്‍ഹി സുൽത്താന്മാരുടെ സമത്വാധിഷ്ഠിതമായ, കഴിവിനനുസരിച്ച് അണികള്‍ തെരഞ്ഞെടുക്കപ്പെടുന്ന അധികാര വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: