തലശ്ശേരി: സിപിഎം ശക്തികേന്ദ്രമായ പിണറായി എരുവട്ടി പൊട്ടന്‍പാറയില്‍ നിന്ന് മരപ്പൊത്തില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ പത്ത് വാളുകള്‍ കതിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം നടത്തിയ തെരച്ചിലിലാണ് വാളുകള്‍ കണ്ടെത്തിയത്. ഇവിടെ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎംഎസ് പ്രവര്‍ത്തകനും ടൂറിസ്റ്റ് ടാക്സി ഡ്രൈവറുമായ സുരേഷ് ബാബുവിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പൊട്ടന്‍പാറ ചത്യത്ത് കാവിനടുത്തുള്ള പറമ്പിലെ മരപ്പൊത്തിലായിരുന്നു വാളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: