പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് അന്തിമാഭിപ്രായം പറയാന്‍ തന്ത്രിമാര്‍ക്കാണ് അവകാശം എന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തിന്റേയും മതത്തിന്റേയും വിശ്വാസപ്രമാണങ്ങളില്‍ ഇടപെടാന്‍ ഭരണഘടനയ്ക്കുപോലും അവകാശമില്ല.
കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് ഇടതു മുന്നണിയില്‍ കയറിപ്പറ്റിയേ കഴിയൂ എന്ന നിര്‍ബന്ധമില്ല. ബാര്‍കോഴക്കേസില്‍ കെ.എം.മാണിയെ മാത്രം ഉള്‍പ്പെടുത്തിയത് ശരിയല്ല. അതിനേക്കാള്‍ വലിയ കൊള്ള നടത്തിയവര്‍ വെളിയില്‍ നില്‍പ്പുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരേ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: